HOME » NEWS » Corona » INDIA RECORDS HIGHEST SINGLE DAY SPIKE SO FAR THIS YEAR WITH 24882 NEW COVID CASES IN 24HRS

Covid 19 | 24 മണിക്കൂറിനിടെ 24882 കോവിഡ് കേസുകൾ; ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിനകണക്ക്

രാജ്യത്തെ മൊത്തം സജീവ കേസുകളിൽ 82.96 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ 71.69% മഹാരാഷ്ട്ര, കേരളം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ്'

News18 Malayalam | news18-malayalam
Updated: March 13, 2021, 11:44 AM IST
Covid 19 | 24 മണിക്കൂറിനിടെ 24882 കോവിഡ് കേസുകൾ; ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിനകണക്ക്
Covid 19
  • Share this:
ന്യൂഡൽഹി: ഈ വര്‍ഷത്തെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കുമായി രാജ്യം. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 24,882 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ എൺപത്തിമൂന്ന് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിനകണക്ക് കൂടിയാണിത്. രാജ്യത്ത് ഇതുവരെ 1,13,33,728 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,09,73,260 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 2,02,022 ആക്ടീവ് കേസുകളാണുള്ളത്.

ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 140 മരണങ്ങൾ ഉള്‍പ്പെടെ ആകെ 1,58,446 കോവിഡ് മരണങ്ങളും രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് നടക്കുന്ന ഇന്ത്യയിൽ ഇതുവരെ 2,82,18,457 പേർ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. ഇതിനൊപ്പം തന്നെ രോഗപരിശോധനയും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്.




കോവിഡ് വ്യാപനം ഇടയ്ക്ക് നിയന്ത്രണത്തിലായെങ്കിലും പെട്ടെന്നാണ് ആശങ്ക ഉയർത്തി കേസുകൾ ഉയരാൻ തുടങ്ങിയത്. നിലവിൽ മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് കണക്കിൽ മുന്നിൽ. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 85.6% ഈ സംസ്ഥാനങ്ങളിൽ നിന്നു മാത്രമാണ്.

Also Read-ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി; വിവാദം പുകയുന്നു

'രാജ്യത്തെ മൊത്തം സജീവ കേസുകളിൽ 82.96 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ 71.69% മഹാരാഷ്ട്ര, കേരളം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ്'. എന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Published by: Asha Sulfiker
First published: March 13, 2021, 11:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories