HOME » NEWS » Corona » INDIA RECORDS MORE THAN 44000 NEW CORONAVIRUS CASES IN 24HRS

Covid 19 | 24 മണിക്കൂറിനിടെ 44,059 പോസിറ്റീവ് കേസുകൾ; 91 ലക്ഷം കടന്ന് രാജ്യത്തെ രോഗബാധിതർ

ആകെ രോഗബാധിതരിൽ 85,62,642 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. 4,43,486 സജീവ കേസുകളാണ് നിലവിലുള്ളത്.

News18 Malayalam | news18-malayalam
Updated: November 23, 2020, 10:49 AM IST
Covid 19 | 24 മണിക്കൂറിനിടെ 44,059 പോസിറ്റീവ് കേസുകൾ; 91 ലക്ഷം കടന്ന് രാജ്യത്തെ രോഗബാധിതർ
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിദിന കണക്കുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 44,059 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 91ലക്ഷം കടന്നിരിക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇതുവരെ 91,39,86 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read-'കോവിഡിന്‍റെ അടുത്ത തരംഗം സുനാമി പോലെ ശക്തമായിരിക്കും'; മുന്നറിയിപ്പ് നല്‍കി ഉദ്ധവ് താക്കറെ

കഴിഞ്ഞ കുറച്ച് നാളുകളിൽ രാജ്യത്ത് കോവിഡ് കേസുകൾ വളരെ താഴ്ന്ന നിലയിലായിരുന്നു. എന്നാൽ ദീപാവലിയ്ക്ക് ശേഷം പ്രതിദിന കണക്കുകൾ ഉയർന്നു തുടങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാകുന്നു എന്നതാണ് ആശ്വാസം പകരുന്ന കാര്യം. കഴിഞ്ഞ ദിവസം മാത്രം 41,024 പേരാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. ആകെ രോഗബാധിതരിൽ 85,62,642 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. 4,43,486 സജീവ കേസുകളാണ് നിലവിലുള്ളത്.



കഴിഞ്ഞ ഒരു ദിവസത്തിനിടെ 511 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 1,33,738 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.



കോവിഡ് പരിശോധനകളുടെ എണ്ണവും രാജ്യത്ത് ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,49,596 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കനുസരിച്ച് ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 13,25,82,730 ആയി ഉയർന്നിട്ടുണ്ട്.
Published by: Asha Sulfiker
First published: November 23, 2020, 10:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories