നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| രാജ്യത്ത് 2,57,299 പുതിയ കോവിഡ് കേസുകൾ; മരണം വീണ്ടും നാലായിരം കടന്നു

  COVID 19| രാജ്യത്ത് 2,57,299 പുതിയ കോവിഡ് കേസുകൾ; മരണം വീണ്ടും നാലായിരം കടന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് 2,57,299പേർക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. 4, 194 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയുള്ള കണക്കുകൾ കൂടി വന്നതോടെ ഇതോടെ രാജ്യത്ത് ആകെ കേസുകൾ 2.62 കോടി കടന്നു. മരണം മൂന്ന് ലക്ഷവും കടന്നു.

   തമിഴ്നാടിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങൾ ചുവടെ,

   തമിഴ്നാട്- 36,184
   കർണാടക- 32,218
   കേരളം- 29,673
   മഹാരാഷ്ട്ര- 29,644
   ആന്ധ്രപ്രദേശ്- 20,937


   പ്രതിദിന കോവിഡ് കണക്കുകളിൽ 57.77 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രമാണ് 14.06 ശതമാനം കേസുകൾ.


   അതേസമയം, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് കാനഡ ഈ മാസം 30 വരെ നീട്ടി.

   കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും രാജ്യത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഏഴായിരത്തിൽ അധികം ബ്ലാക്ക് ഫംഗസ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ചെറുക്കുന്നതിന്റെ ഭാഗമായി ഫ്രിഡ്ജിൽ വച്ച ഭക്ഷ്യ വസ്തുക്കൾ കഴിക്കരുതെന്നും വീട്ടിനുള്ളിൽ സൂര്യപ്രകാശം കടക്കുന്നത് ഉറപ്പാക്കണമെന്നും ഡൽഹിയിലെ ഡോക്ടർമാർ നിർദേശിച്ചു.

   You may also like:കേരളത്തിൽ ആശങ്ക വർധിപ്പിച്ച് ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരാൾ കൂടി മരിച്ചു

   ഇതിനൊപ്പം വൈറ്റ് ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരി അല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ ഇവരുടെ വിലയിരുത്തൽ.

   കേരളത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഒരാൾ കൂടി ബ്ലാക്ക് ഫംഗസ് മൂലം മരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. ഇതോടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് മരണം രണ്ടായി.

   സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത  29,673 കോവിഡ് കേസുകളിൽ, തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,55,023 സാമ്പിളുകളാണ് പരിശോധിച്ചത്.
   Published by:Naseeba TC
   First published:
   )}