നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | ആദ്യമായി ആറായിരം കടന്ന് പ്രതിദിന മരണക്കണക്ക്; രോഗികളുടെ എണ്ണം കുറയുന്നു

    Covid 19 | ആദ്യമായി ആറായിരം കടന്ന് പ്രതിദിന മരണക്കണക്ക്; രോഗികളുടെ എണ്ണം കുറയുന്നു

    കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ സമയത്താണ് രാജ്യത്ത് പ്രതിദിന മരണസംഖ്യ മൂവായിരം കടന്നത്

    Representational Image

    Representational Image

    • Share this:
      ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 6148 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായി കോവിഡ് കേസ് സ്ഥിരീകരിച്ച ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണക്കണക്ക് കൂടിയാണിത്.

      ബീഹാറിലെ കോവിഡ് മരണങ്ങളുടെ പുതുക്കിയ കണക്ക് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് പ്രതിദിന മരണക്കണക്കിൽ വൻവ്യത്യാസം ഉണ്ടായത്. കോവിഡ് മഹാമാരിയിൽ 5500 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നായിരുന്നു സംസ്ഥാന സർക്കാർ ആദ്യം പുറത്ത് വിട്ട കണക്ക്. എന്നാൽ പുതുക്കിയ കണക്കുകൾ അനുസരിച്ച് 9,429 പേർക്കാണ് കോവിഡിൽ ഇവിടെ ജീവൻ നഷ്ടമായത്. ഈ വ്യത്യാസം വന്ന കണക്കുകൾ കൂടി ചേർത്തതോടെയാണ് ദേശീയ കണക്കിലും  വ്യത്യാസം വന്നത്.

      കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ സമയത്താണ് രാജ്യത്ത് പ്രതിദിന മരണസംഖ്യ മൂവായിരം കടന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് ഏകദിന മരണക്കണക്ക് ആദ്യമായി മൂവായിരം കടന്നത്. മെയ് എട്ടിന് നാലായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇതാദ്യമായാണ് ആറായിരം കടക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,59,676 ആയി ഉയർന്നു.

      Also Read-'താടിയല്ല രാജ്യത്തെ തൊഴിലവസരങ്ങളാണ് വളർത്തേണ്ടത്'; പ്രധാനമന്ത്രിക്ക് ഷേവ് ചെയ്യാൻ 100 രൂപ അയച്ച് ചായവിൽപ്പനക്കാരന്‍

      അതേസമയം കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന കണക്ക് ഒരുലക്ഷത്തിൽ താഴെയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 94,052 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,91,83,121 ആയി. ഇതിൽ 2,76,55,493 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് നിലവിൽ രാജ്യത്ത് 11,67,952 സജീവ കേസുകളാണുള്ളത്.

      കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തന്നെ തുടരുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ മാത്രം 20,04,690 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 37,21,98,253 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.

      Published by:Asha Sulfiker
      First published:
      )}