HOME » NEWS » Corona » INDIA REPORTS 45149 COVID CASES IN 24 HRS

Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകൾ കുറയുന്നു; 90% കടന്ന് രോഗമുക്തി നിരക്ക്

രോഗികളെക്കാൾ കോവിഡ് മുക്തി നേടുന്നവരാണ് പ്രതിദിന കണക്കിൽ മുന്നിൽ. കഴിഞ്ഞ ദിവസം മാത്രം ചികിത്സയിലിരുന്ന 59,105 പേരാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്.

News18 Malayalam | news18-malayalam
Updated: October 26, 2020, 10:01 AM IST
Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകൾ കുറയുന്നു; 90% കടന്ന് രോഗമുക്തി നിരക്ക്
News18
  • Share this:
ന്യൂഡൽഹി: രാജ്യത്ത് ആശ്വാസം പകര്‍ന്ന് പ്രതിദിന കോവിഡ് കണക്കുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 45,149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് 9,39,309 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കുറവ് കോവിഡ് കേസുകൾ രേഖപ്പെടുത്തിയ ആഴ്ചയാണ് കഴിഞ്ഞു പോയത്. ഏകദേശ കണക്കുകൾ പ്രകാരം 3.6ലക്ഷം കോവിഡ് കേസുകളാണ് ഈയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ ആഴ്ചയിലെ കണക്ക് വച്ചു നോക്കുമ്പോൾ 15.7% വരെ കുറവ് വന്നിട്ടുണ്ട്.

Also Read-Hotspots in Kerala | സംസ്ഥാനത്ത് കൂടുതൽ ഹോട്ട് സ്പോട്ടുകൾ; പുതിയതായി 58 എണ്ണം കൂടി

കേന്ദ്ര-ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 79,09,960 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 71,37,229 പേരും രോഗമുക്തി നേടി.
നിലവിൽ 6,53,717 പേരാണ് ചികിത്സയിൽ തുടരുന്നത്. രോഗമുക്തി നിരക്കിലും വർധനവുണ്ടാകുന്നു എന്നതാണ് മറ്റൊരു ആശ്വാസം. കണക്കുകൾ പ്രകാരം 90%ത്തിൽ അധികമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗികളെക്കാൾ കോവിഡ് മുക്തി നേടുന്നവരാണ് പ്രതിദിന കണക്കിൽ മുന്നിൽ. കഴിഞ്ഞ ദിവസം മാത്രം ചികിത്സയിലിരുന്ന 59,105 പേരാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്.



മരണനിരക്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുറവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. ഒറ്റദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 480 മരണങ്ങൾ ഉൾപ്പെടെ ആകെ 1,19,014 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിദിന കണക്കുകളിൽ തുടർച്ചയായ കുറവ് വന്നിിട്ടുണ്ട് പരിശോധനകളിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 10,34,62,778 സാമ്പിളുകളാണ് പരിശോധിച്ചത്.



അതേസമയം ആഗോളതലത്തിൽ കോവിഡ് കേസുകൾ നാലുകോടി കടന്നിട്ടുണ്ട്.43,345,944 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,159,093 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

Published by: Asha Sulfiker
First published: October 26, 2020, 10:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories