നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകൾ കുറയുന്നു; മരണനിരക്ക് ഉയർന്ന് തന്നെ

  Covid 19 | രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകൾ കുറയുന്നു; മരണനിരക്ക് ഉയർന്ന് തന്നെ

  ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കണക്കുകൾ അനുസരിച്ച് കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയ കാലയളവിൽ മാത്രം 719 ഡോക്ടർമാർക്കാണ് ജീവൻ നഷ്ടമായത്.

  Representational photo.

  Representational photo.

  • Share this:
   രാജ്യത്ത് ആശ്വാസമേകി കോവിഡ് പ്രതിദിന കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 84,332 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ എഴുപത് ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,93,59,155 ആയി ഉയർന്നു. ഇതിൽ 2,79,11,384 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,80,690 ആക്ടീവ് കേസുകളാണുള്ളത്.

   കോവിഡ് പ്രതിദിന കണക്കിൽ കുറവ് വരുന്നുണ്ടെങ്കിലും മരണക്കണക്കുകൾ ഉയർന്നു തന്നെയാണ് നിൽക്കുന്നത്. മരണസംഖ്യ പ്രതിദിനം ആറായിരം വരെ കടന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 4,002 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെ 3,67,081 പേരാണ് കോവിഡിൽ മരണത്തിന് കീഴടങ്ങിയത്.

   കോവിഡ് ബാധിച്ച് മരണമടയുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണവും കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കണക്കുകൾ അനുസരിച്ച് കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയ കാലയളവിൽ മാത്രം 719 ഡോക്ടർമാർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബീഹാറിലാണ്. 111 ഡോക്ടർമാർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. തൊട്ടടുത്ത സ്ഥാനത്തുള്ള ഡൽഹിയിൽ 109 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

   Also Read-കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം 'കാന്തിക ശക്തി' ലഭിച്ചു; അവകാശവാദവുമായി 70കാരൻ

   ഇതിനിടെ കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.   ആറു മുതല്‍ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാസ്‌ക് ധരിക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം കോവിഡ് ബാധിച്ച ലക്ഷണങ്ങളില്ലാത്ത കുട്ടികളിലെ സ്റ്റിറോയ്ഡ് ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല.

   18 വസയസില്‍ താഴെയുള്ളവരില്‍ റെംഡെസിവിര്‍ ഉപയോഗത്തിന് പാര്‍ശ്വഫലങ്ങളുണ്ടോ എന്നതില്‍ പഠനം നടക്കുന്നതേയുള്ളൂ അതിനാല്‍ 18 വയസില്‍ താഴെയുള്ളവരില്‍ റെംഡെസിവിര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
   Published by:Asha Sulfiker
   First published:
   )}