ന്യൂഡൽഹി: കോവിഡ് പ്രതിദിന കേസുകളിൽ ആശ്വാസകണക്കുകളുമായി ഇന്ത്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് കോവിഡ് കേസുകളിൽ കുറവ് വന്നിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 41,100 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് കണക്കുകള്‍ അൻപതിനായിരത്തിൽ താഴെ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് തുടർച്ചയായ എട്ടാം ദിനമാണ്. ഇതുവരെ 88,14,579 പേർക്കാണ് രോഗം കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും ആശ്വാസം നൽകുന്ന കാര്യമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 82,05,728 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 4,79,216 പേരാണ് ചികിത്സയിൽ തുടരുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 93.09% ആണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. മരണനിരക്കും വളരെ കുറവ് രേഖപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 447 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 1,29,635 കോവിഡ് മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1.47% ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
നിലവിൽ രാജ്യത്തെ ഇരുപതിനായിരത്തിന് മുകളിൽ സജീവ കേസുകളുള്ള ആറ് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്. കോവിഡ് രൂക്ഷമായി ബാധിച്ച പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്തിയിട്ടുണ്ട്. കോവിഡ് പരിശോധനകളുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.