നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| 3.46 ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്കുകൾ; ഇന്നലെ മരിച്ചത് 2,624 പേർ

  COVID 19| 3.46 ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്കുകൾ; ഇന്നലെ മരിച്ചത് 2,624 പേർ

  കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3.46 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,46,786 ആണ്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇക്കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 2,624 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.

   ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,89,544 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 773 പേർ മഹാരാഷ്ട്രയിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. 348 മരണങ്ങളാണ് ഡൽഹിയിൽ ഇന്നലെ ഉണ്ടായത്. അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

   മഹാരാഷ്ട്രയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 66,836 ആണ്. ഉത്തർപ്രദേശ്- 36,605, കേരളമാണ് മൂന്നാമതുള്ളത്. കേരളത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 28, 447 ആണ്. കർണാടക- 26,962, ഡൽഹി-24,331 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകൾ.


   ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് കേസുകളിൽ 52.82 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് രോഗികൾ 19.27 ശതമാനമാണ്.

   തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷം കടക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം 3,32,730 ആയിരുന്നു പ്രതിദിന കോവിഡ് രോഗികൾ.

   അതേസമയം, കേരളത്തില്‍ ഇന്നലെ 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
   You may also like:ഓക്സിജൻ സിലിണ്ടറുകൾ നൽകാൻ 22 ലക്ഷത്തിന്റെ കാറ് വിറ്റു; ഷാനവാസ് ഷെയ്ഖിനെ നാട്ടുകാർ വിളിക്കുന്നത് 'ഓക്സിജൻ മാൻ'/a>

   അതേസമയം, മെയ് പകുതിയോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടുമെന്ന് അമേരിക്കൻ പഠനം മുന്നറിയിപ്പ് നൽകുന്നു. മെയ് പകുതിയോടെ ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണങ്ങൾ 5000 ന് മുകളിൽ ആകുമെന്നാണ് പഠനം പറയുന്നത്. അതായത്, ഏപ്രിലിനും ഓഗസ്റ്റിനും ഇടയ്ക്ക് രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുത്താകും.

   യൂണിവേഴ്സ്റ്റി ഓഫ് വാഷിങ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആന്റ് ഇവല്യൂഷൻ (IHME) ആണ് പഠനം നടത്തിയത്. ഏപ്രിൽ 15 ന് പുറത്തിറക്കിയ 'COVID-19 projections' എന്ന പഠന റിപ്പോർട്ടിലാണ് തീർത്തും ആശങ്കാജനകമായ മുന്നറിയിപ്പുകൾ ഉള്ളത്. ഇന്ത്യയിലെ വാക്സിനേഷൻ യജ്ഞങ്ങൾ കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടുമെന്ന പ്രതീക്ഷയും പഠനം പങ്കുവെക്കുന്നു.

   വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് പഠനത്തിൽ പറയുന്നത്. മെയ് പത്ത് ആകുമ്പോഴേക്കും ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണങ്ങൾ 56,00 ആയിരിക്കും. ഏപ്രിൽ 12 മുതൽ ഓഗസ്റ്റ് ഒന്നുവരെ 3,29,000 കോവിഡ് മരണങ്ങൾ ഉണ്ടായേക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരും.
   Published by:Naseeba TC
   First published:
   )}