• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 487 മരണങ്ങൾ; മുംബൈയിൽ മരണസംഖ്യ 5000 കടന്നു

Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 487 മരണങ്ങൾ; മുംബൈയിൽ മരണസംഖ്യ 5000 കടന്നു

കഴിഞ്ഞ ദിവസം 62 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് മുംബൈയിൽ കോവിഡ് മരണങ്ങൾ അയ്യായിരം പിന്നിട്ടത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. 24,879 പേർക്കാണ് ഒറ്റദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,67,296 ആയി ഉയർന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 4,76,378 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 2,69,789 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

    അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം 487 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 21,129 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി തന്നെ ബാധിച്ച സംസ്ഥാനങ്ങളിലൊന്ന് മഹാരാഷ്ട്രയാണ്. 2,23,724 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 9448 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോവിഡ് രോഗികളിൽ പകുതിയിൽ കൂടുതലും മുംബൈയിലാണ്.
    You may also like:Social media and Data | ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ ഉൾപ്പെടെ 89 ആപ്പുകൾ നീക്കണം; സൈനികർക്ക് നിർദേശം
    [NEWS]
    Instagram unveils 'Reels' ടിക്ടോക്കുകാർക്ക് ഒരു സന്തോഷ വാർത്ത; പകരക്കാരനെ പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാം [NEWS] തീവ്രവാദികളുടെ ആക്രമണം; കശ്മീരിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു [NEWS]
    87,513 പേർക്കാണ് മുംബൈയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 59,238 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 23,214പേരാണ് ചികിത്സയിലുള്ളതെന്നാണ് ബിഎംസി അധികൃതർ പുറത്തുവിടുന്ന വിവരം. കഴിഞ്ഞ ദിവസം 62 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇവിടെ കോവിഡ് മരണങ്ങൾ അയ്യായിരം പിന്നിട്ടുണ്ട്. 5,061 മരണങ്ങളാണ് രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

    Published by:Asha Sulfiker
    First published: