ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മരണ നിരക്കിൽ റെക്കോർഡ് വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 4,187 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.38 ലക്ഷമായി.
ഇന്നലെ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് രോഗികളുടെ എണ്ണം 4,01,078 ആണ്. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസ് നാല് ലക്ഷം കടക്കുന്നത്. അതേസമയം, രണ്ട് ദിവസമായി കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് കാണുന്നതും ആശ്വാസകരമാണ്. വ്യാഴാഴ്ച്ച 4.12 ലക്ഷമായിരുന്നു കോവിഡ് രോഗികൾ. വെള്ളിയാഴ്ച്ച 4.14 ലക്ഷവുമായിരുന്നു.
പുതിയ കണക്കുകളോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,18,92,676 ആയി. 24 മണിക്കൂറിനിടയിൽ 3,18,609 പേർ ആശുപത്രി വിട്ടു. ഇതുവരെ 1,79,30,960 പേർ കോവിഡ് മുക്തരായതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 37,23,446 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.
സംസ്ഥാനങ്ങളിലെ ഇന്നലത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ,
മഹാരാഷ്ട്ര- 54,022
കർണാടക- 48,781
കേരള- 38,460
ഉത്തർപ്രദേശ്- 27,763
തമിഴ്നാട്-26,465
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 898 പേർ മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ മരിച്ചു. കർണാടകയിൽ 592 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.
You may also like:LOCKDOWN| തമിഴ്നാട്ടിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺകോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 10 മുതൽ 24 വരെ രണ്ടാഴ്ച്ചയാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് കേസുകളിൽ റെക്കോർഡ് വർധനവാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
You may also like:LockDown | അമിതാഭ് ബച്ചന്റെ പേരിലും ട്രംപിന്റെ പേരിലും ഇ-പാസ്; FIR ഫയൽ ചെയ്തുകേരളത്തിലും ഇന്ന് മുതൽ ലോക്ക്ഡൗൺ ആരംഭിച്ചു. ഇന്നുമുതൽ മെയ് 16 വരെയാണ് ലോക്ക്ഡൗൺ. ഇന്നുമുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. യാത്രകൾ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പൊലീസ് പാസം വേണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം കൈയിൽ കരുതണം.
ജില്ല വിട്ടുള്ള യാത്ര വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകൽ എന്നിവയ്ക്കു മാത്രമേ ജില്ല വിട്ടുള്ള യാത്രയ്ക്ക് അനുമതിയുള്ളൂ. അതേസമയം വിവാഹം, മരണമാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതർക്ക് അനുമതിയില്ല. ഇവർ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കൈയിൽ കരുതേണ്ടതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.