HOME » NEWS » Corona » INDIA TO RECEIVE FIRST BATCH OF 150000 DOSES OF SPUTNIK V VACCINE TODAY

Covid Vaccine | സ്പൂട്‌നിക് V വാക്‌സിന്റെ 1,50,000 ഡോസുകള്‍ ഇന്ന് ഇന്ത്യയിലെത്തും

ഗമേലയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ട്

News18 Malayalam | news18-malayalam
Updated: May 1, 2021, 3:43 PM IST
Covid Vaccine | സ്പൂട്‌നിക് V വാക്‌സിന്റെ 1,50,000 ഡോസുകള്‍ ഇന്ന് ഇന്ത്യയിലെത്തും
sputnik vaccine
  • Share this:
ന്യൂഡല്‍ഹി: റഷ്യന്‍ വാക്‌സിനായ സ്പൂട്‌നിക് V സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. വാക്‌സിന്റെ 1,50,000 ഡോസുകളുടെ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. മൂന്ന് ദശലക്ഷം ഡോസുകള്‍ ഈ മാസം രാജ്യത്ത് എത്തിച്ചേരും. വാക്‌സിന്റെ ആദ്യ ബാച്ചുമായി വിമാനം മോസ്‌കോയില്‍ നിന്ന് പുറപ്പെട്ടതായി നയതന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ സ്പൂട്‌നിക് V നിര്‍മ്മിക്കുന്നതിനായി റഷ്യയില്‍ നേരിട്ടുള്ള നിക്ഷേപ ഫണ്ടുമായി കൈകോര്‍ത്ത ഡോ. റെഡ്ഡീസ് ലബോറട്ടറകളിലേക്കാണ് വാക്‌സിനുകള്‍ എത്തിക്കുക.

കോവിഡ് വൈറസിനെതിരെ സ്പൂട്‌നിക് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13നാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. റഷ്യന്‍ വാക്‌സിന്‍ സ്വീകരിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. ഗമേലയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ട്.

Also Read- സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താതിരുന്നാല്‍ കര്‍ശന നടപടി; എറണാകുളം ജില്ലാ കളക്ടര്‍

പ്രതിവര്‍ഷം 850 ദശലക്ഷത്തിലധികം ഡോസുകള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഗ്ലാന്റ് ഫാര്‍മ, ഹെറ്റെറോ ബയോഫാര്‍മ, പനേഷ്യ ബയോടെക്, സ്‌റ്റെലിസ് ബയോഫാര്‍മ, വിര്‍ചോ ബയോടെക് എന്നിവയുമായി ആര്‍ഡിഎഫ് കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

രാജ്യത്ത് നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, ഓക്സ്ഫോഡ്-അസ്ട്രസെനക വാക്സിനായ കോഴിഷീല്‍ഡ് എന്നിവയാണ് വാക്സിനേഷന്‍ ഡ്രൈവില്‍ ഉപയോഗിക്കുന്നത്. അതേസമയം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷം ഡോസുകള്‍ അധികമായി ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 16.33 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ പാഴായിപ്പോയടക്കം 15,33,56,503 ഡോസുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണി വരെ രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 30നാണ് ഒരു ദിവസം 4 ലക്ഷത്തിലധികം അണുബാധകള്‍ റിപോര്‍ട്ട് ചെയ്ത ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറിയത്.

Also Read- 'ഇതൊക്കെ കാലങ്ങളായി കണ്ടിട്ടുള്ളതാണ്, പരിഭ്രാന്തരാവേണ്ട'; യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല

നിലവില്‍ 32 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. കഴിഞ്ഞ മാസം മാത്രം 48,768 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.99 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായത്. ഏപ്രില്‍ മാസത്തില്‍ മാത്രം 69 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര-62,919, കര്‍ണാടക-48,296, കേരളം-37,199 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.

കോവിഡ് ബാധിച്ചുള്ള മരണവും രാജ്യത്ത് കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 3523 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 2,11,853 ലക്ഷമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 828 പേരും ഡല്‍ഹിയില്‍ 375, ഉത്തര്‍പ്രദേശില്‍ 332 എന്നിങ്ങനെയാണ് മരണം. രാജ്യത്ത് ഇതുവരെ 1,91,63,488 കേസുകളും 2,11,778 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നിന്നുള്ള കേസുകളും മരണങ്ങളും ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏപ്രില്‍ 30 ന് 2,97,488 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,56,71,536 ആയി.

ഏപ്രില്‍ 29 ന് 19,20,107 സാംപിളുകള്‍ പരീക്ഷിച്ചതിന്റെ ഫലമാണ് ഏപ്രില്‍ 30 ന് ലഭിച്ചത്. ദിവസേനയുള്ള പരിശോധനകള്‍ 19 ലക്ഷം കടന്ന ആദ്യ സംഭവമാണിത്. ഏപ്രില്‍ 28 ന് 17.68 ലക്ഷം സാംപിളുകള്‍ പരീക്ഷിച്ചു. പകര്‍ച്ചവ്യാധി തുടങ്ങിയതു മുതല്‍ ഏപ്രില്‍ 29 വരെ രാജ്യത്ത് മൊത്തം 28.64 കോടി പരിശോധനകള്‍ നടത്തി.

പ്രതിദിനം ശരാശരി 52,679 കേസുകള്‍ ഉള്ള യുഎസാണ് അടുത്ത സ്ഥാനത്തുള്ളത്. ഫ്രാന്‍സ് (27,250), ജര്‍മനി (20,788), കാനഡ (7,980) എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് രാജ്യങ്ങള്‍. മരണസംഖ്യ 31.93 ലക്ഷമായി ഉയര്‍ന്നു.രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്ന് കോടിയോട് അടുത്തു. ഇരുപത്തിനാല് മണിക്കൂറിനിടെയില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു. മരണസംഖ്യ 5.90 ലക്ഷമായി ഉയര്‍ന്നു.
Published by: Jayesh Krishnan
First published: May 1, 2021, 3:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories