HOME » NEWS » Corona »

COVID 19| യാത്രക്കാരില്ല; 168 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ

നാളെ മുതല്‍ ഈ മാസം 31വരെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്

News18 Malayalam | news18-malayalam
Updated: March 19, 2020, 11:43 AM IST
COVID 19| യാത്രക്കാരില്ല; 168 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതോടെ 168 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. നാളെ മുതല്‍ ഈ മാസം 31 വരെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

അതേസമയം കേരളത്തില്‍ ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയവയിലുണ്ട്. കൊല്ലം- ചെങ്കോട്ട പാതയിലെ ചില പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്ന് മുതല്‍ 31 വരെ ദക്ഷിണ റെയില്‍വേ മധുര ഡിവിഷന്‍ റദ്ദാക്കിയിരിക്കുന്നത്.

You may also like:കൊറോണ അവിടെ നിൽക്കട്ടെ; ഗോവയ്ക്ക് പോയാൽ കുഴപ്പമുണ്ടോന്ന് തിരഞ്ഞ് ഇന്ത്യക്കാർ [NEWS]കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ [PHOTOS]COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി [PHOTOS]
56737/56738 ചെങ്കോട്ട- കൊല്ലം- ചെങ്കോട്ട, 56740/56739 കൊല്ലം- പുനലൂര്‍- കൊല്ലം, 56744/56743 കൊല്ലം- പുനലൂര്‍- കൊല്ലം, 56333/56334 പുനലൂര്‍- കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.
56365 ഗുരുവായൂര്‍- പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കൊല്ലത്തിനും പുനലൂരിനും ഇടയില്‍ റദ്ദാക്കിയിട്ടുണ്ട്. മധുര ഡിവിഷന്റെ കീഴിലുള്ള 56036 തിരുനല്‍വേലി- തിരുച്ചെന്തൂര്‍, 56805 വില്ലുപുരം- മധുര, 76837 കാരൈക്കുടി- വിരുദനഗര്‍, 76839 തിരുച്ചിറപ്പള്ളി- കാരൈക്കുടി, 76807 തിരുച്ചിറപ്പള്ളി- മന്‍മധുരൈ പാസഞ്ചര്‍ ട്രെയിനുകളും 31 വരെ റദ്ദാക്കി.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
First published: March 19, 2020, 11:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories