HOME » NEWS » Corona »

COVID 19| യാത്രാ നിരക്കിലെ ഇളവുകള്‍ പിന്‍വലിച്ച്‌ റെയില്‍വേ; അനാവശ്യ യാത്രകള്‍ ഒഴിവാക്കാനെന്ന് വിശദീകരണം

മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താൽ മുഴുവന്‍ തുകയും തിരികെ നല്‍കും

News18 Malayalam | news18-malayalam
Updated: March 20, 2020, 9:46 AM IST
COVID 19| യാത്രാ നിരക്കിലെ ഇളവുകള്‍ പിന്‍വലിച്ച്‌ റെയില്‍വേ; അനാവശ്യ യാത്രകള്‍ ഒഴിവാക്കാനെന്ന് വിശദീകരണം
News18 Malayalam
  • Share this:
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനാവശ്യ യാത്രകള്‍ നിരുത്സാഹപ്പെടുത്താന്‍ ചില വിഭാ​ഗക്കാരുടെ യാത്രാ നിരക്കിലെ ഇളവുകള്‍ റെയില്‍വേ റദ്ദാക്കി. മുതിര്‍ന്ന പൗരന്മാര്‍, കര്‍ഷകര്‍, പട്ടാളക്കാരുടെ വിധവകള്‍, വിഐപികള്‍, ഡെലിഗേറ്റ്‌സ് എന്നീ വിഭാഗത്തില്‍പ്പെടുന്നവരുടെ യാത്രാ നിരക്കിലെ ഇളവുകളാണ് റദ്ദാക്കിയത്.

റിസര്‍വേഷനുള്ളതും അല്ലാത്തതുമായ ടിക്കറ്റുകള്‍ക്കു റദ്ദാക്കല്‍ ബാധകമാണ്. വിദ്യാര്‍ത്ഥികള്‍, നാല് വിഭാ​ഗ​ത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍, 11 വിഭാ​ഗത്തില്‍പ്പെട്ട രോ​ഗികള്‍ എന്നിവര്‍ക്കു മാത്രം ഇളവ് തുടരുമെന്ന് റെയില്‍വേ അറിയിച്ചു.

You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]
അതേസമയം, മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്ന പക്ഷം മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലേത് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
Published by: user_49
First published: March 20, 2020, 9:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories