ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കോ-വാക്സിൻ 60 ശതമാനം ഫലപ്രദമെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്. ഇത് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളെക്കാൾ ഉയർന്നതാണ്. 50 ശതമാനത്തിലേറെ ഫലമുണ്ടെങ്കിലെ ലോകാരോഗ്യ സംഘടന, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ), സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) എന്നിവയുടെ അംഗീകാരം ലഭിക്കുകയുള്ളൂവെന്ന് ഭാരത് ബയോടെക് ക്വാളിറ്റി ഓപ്പറേഷൻസ് പ്രസിഡന്റ് സായ് ഡി. പ്രസാദ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വാക്സിന് അനുമതി ലഭിക്കുന്നതനുസരിച്ച് 2021 മധ്യത്തോടെ വിതരണം ആരംഭിക്കാൻ സാധിക്കുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത് ഭാരത് ബയോടെക് ആണ്. ഈ മാസം ആദ്യാണ് വാക്സിന്റെ മൂന്നാം പരീക്ഷണം നടത്തിയത്.
Also Read സംസ്ഥാനത്ത് ഇന്ന് 5254 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 48,015 സാമ്പിളുകൾ
രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്. ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) പങ്കാളിത്തത്തോടെയാണ് പരീക്ഷണം.
എഐഡിഎഎൻ (ഓൾ ഇന്ത്യ ഡ്രഗ് ആക്‌ഷൻ നെറ്റ്‌വർക്ക്) കോ കൺവീനർ മാലിനി ഐസോള വാക്സിനെ കുറിച്ച് സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. ആദ്യ രണ്ടു ഘട്ടങ്ങളിലെ പരിശോധനാ ഫലങ്ങൾ പുറത്തു വിട്ടില്ലെന്നാണ് അവരുടെ ആരോപണം. എന്നാൽ വാക്സീൻ വിദഗ്ധ സമിതി അംഗം ഡോ.വി.കെ. പോൾ ആരോപണം തള്ളി. മൂന്നു ഘട്ടവും പൂർത്തിയാക്കിയ ശേഷമേ വിവരങ്ങൾ പുറത്തുവിടുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona Death, Corona In India, Corona News, Corona outbreak, Corona virus, Corona Virus India, Corona virus outbreak, Corona virus spread, Coronavirus