Covid 19 | അരക്കോടി കടന്ന് ഇന്ത്യയിലെ കോവിഡ് കേസുകൾ; മരണസംഖ്യ 82066

പതിമൂന്ന് ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം നാല്‍പ്പത് ലക്ഷത്തിൽ നിന്ന് അൻപത് ലക്ഷത്തിലേക്ക് ഉയർന്നത്. രാജ്യത്തെ ആകെ രോഗികളുടെ 53% മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക തുടങ്ങി നാല് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ്.

News18 Malayalam | news18-malayalam
Updated: September 16, 2020, 10:15 AM IST
Covid 19 | അരക്കോടി കടന്ന് ഇന്ത്യയിലെ കോവിഡ് കേസുകൾ; മരണസംഖ്യ 82066
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ 90,123 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ അരക്കോടി കടന്നു. 50,20,360 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സജീവ കേസുകള്‍ 9,95,933 ആണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 39,42,361 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Also Read-Fact Check | ഇന്‍ഫോസിസ് ചെയർപേഴ്സണ്‍ സുധ മൂർത്തി പച്ചക്കറി വിൽപ്പനക്കാരിയായോ ? സത്യം ഇതാണ്

പതിമൂന്ന് ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം നാല്‍പ്പത് ലക്ഷത്തിൽ നിന്ന് അൻപത് ലക്ഷത്തിലേക്ക് ഉയർന്നത്. രാജ്യത്തെ ആകെ രോഗികളുടെ 53% മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക തുടങ്ങി നാല് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നുണ്ടെങ്കിലും രോഗമുക്തി നിരക്കിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. 78.5% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Also Read-പാക് ഷെല്ലാക്രമണം: അതിർത്തിയിൽ മലയാളി ജവാൻ അനീഷിന് വീരമൃത്യു 

ഒറ്റദിവസത്തിനിടെ 1290 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 82,066 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്. ദിനംപ്രതി പത്ത് ലക്ഷത്തിലധികം പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ICMR) കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 11,16,842 പേരിലാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇതുവരെ 5,94,29,115 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
Published by: Asha Sulfiker
First published: September 16, 2020, 10:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading