HOME » NEWS » Corona » INDIAS COVID 19 TALLY NEARS 81 LAKH MARK ACTIVE CASES FALL BELOW 6 LAKH

Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 48648 പോസിറ്റീവ് കേസുകൾ; പ്രതിദിന കണക്കിൽ കേരളം മുന്നിൽ

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 5,94,386 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.

News18 Malayalam | news18-malayalam
Updated: October 30, 2020, 11:10 AM IST
Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 48648 പോസിറ്റീവ് കേസുകൾ; പ്രതിദിന കണക്കിൽ കേരളം മുന്നിൽ
Corona
  • Share this:
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അൻപതിനായിരത്തിൽ താഴെയാണ്. കോവിഡ് പരിശോധനകൾ വിട്ടുവീഴ്ച ഇല്ലാതെ തുടരുമ്പോഴും രോഗികളുടെ പ്രതിദിന കണക്കിൽ വരുന്ന കുറവ് ആശ്വാസം പകരുന്ന കാര്യം തന്നെയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 48,648 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 80,88,851ൽ എത്തി നിൽക്കുകയാണ്.

Also Read-Hotspots in Kerala | സംസ്ഥാനത്ത് 22 ഹോട്ട് സ്പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 57,386 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 73,73,375 പേരാണ് കോവിഡ് മുക്തരായത്. നിലവിൽ ചികിത്സയിലിരിക്കുന്ന ആളുകളുടെ എണ്ണവും ആറ് ലക്ഷത്തിൽ താഴെയായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 5,94,386 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.

മരണം

ഒറ്റദിവസത്തിനിടെ 563 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,21,090 ആയി ഉയർന്നു. മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതും ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നുണ്ട്.

Also Read-ആൾമാറാട്ടം; JEE പരീക്ഷയിൽ ടോപ്പറായ കുട്ടിയും പിതാവും അറസ്റ്റിൽ; ഡോക്ടർമാരായ മാതാപിതാക്കളുടെ സമ്മർദ്ദമെന്ന് വിദ്യാർത്ഥി

പരിശോധന

രാജ്യത്ത് കോവിഡ് പരിശോധനകൾ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തന്നെ നടക്കുന്നുണ്ട്. പ്രതിദിനം പത്തുലക്ഷത്തിലധികം സാമ്പിളുകൾ വരെയാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം 11,64,648 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 10,77,28,088 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.



പ്രതിദിന കണക്കിൽ മുന്നിൽ കേരളം

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ മുന്നിൽ നിൽക്കുന്നത് കേരളമാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 7020 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 54,339 സാമ്പിളുകളാണ് പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ നിലവിൽ 91,784 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3,25,166 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുമുണ്ട്. 1429 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

Published by: Asha Sulfiker
First published: October 30, 2020, 11:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories