നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡിനെ അതിജീവിച്ച് നവജാത ശിശു, 10 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം ആശുപത്രി വിട്ടു

  കോവിഡിനെ അതിജീവിച്ച് നവജാത ശിശു, 10 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം ആശുപത്രി വിട്ടു

  10 ദിവസം നീണ്ട പോരാട്ടത്തിനുശേഷം കോവിഡ് രോഗത്തിൽനിന്ന് മുക്തി നേടി നവജാതശിശു

  കോവിഡ് മുക്തയായ കുഞ്ഞ്

  കോവിഡ് മുക്തയായ കുഞ്ഞ്

  • Share this:
   കഴിഞ്ഞ മാസം ഭുവനേശ്വറിൽ ഗുഡിയ എന്ന നവജാത ശിശു ജനിച്ച് ആഴ്ചകൾക്കുള്ളിൽ കോവിഡ് പോസിറ്റീവായിരുന്നു. ഏകദേശം ഒരു മാസം മാത്രം പ്രായമുള്ള ഈ കൊച്ചു പെൺകുട്ടിയെ വെന്റിലേറ്റർ പിന്തുണയോടെ ജഗന്നാഥ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 10 ദിവസത്തെ നീണ്ട പോരാട്ടത്തിനുശേഷം, കുഞ്ഞ് കോവിഡ് രോഗത്തിൽനിന്ന് മുക്തി നേടി.

   രോഗത്തിൽ നിന്ന് പൂർണമായും സുഖം പ്രാപിച്ച ഗുഡിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് അതിജീവിച്ചവരിൽ ഒരാളായി മാറി. മാരക വൈറസുമായുള്ള മൂന്നാഴ്ചത്തെ പോരാട്ടത്തിന് ശേഷം മെയ് 12 ബുധനാഴ്ചയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതെന്ന് ശിശുവിനെ ചികിത്സിച്ച നിയോ-നാറ്റോളജിസ്റ്റ് ഡോ. അർജിത് മോഹൻപത്ര അറിയിച്ചു. കുഞ്ഞിനെ അവരുടെ അടുക്കൽ കൊണ്ടുവരുമ്പോൾ അവൾക്ക് കടുത്ത പനി, വിശപ്പില്ലായ്മ, കടുത്ത ശ്വാസ തടസ്സം എന്നിവ ബാധിച്ചിരുന്നതായി ഡോക്ടർ അറിയിച്ചു. “പലതരം ചികിത്സകൾക്കും നടപടിക്രമങ്ങൾക്കും ശേഷം ഞങ്ങൾ അവളെ വെന്റിലേക്ക് മാറ്റി,” അദ്ദേഹം കൂട്ടിച്ചേർത്തു.

   നവജാതശിശുക്കളിൽ റെംഡെസിവിറിന്റെ അനന്തര ഫലത്തെക്കുറിച്ച് യാതൊരു ഗവേഷണവും നടക്കാത്തതിനാൽ, ഡോക്ടർമാർ മാതാപിതാക്കളുടെ ഉചിതമായ അനുമതിയോടുകൂടിയാണ് കുട്ടിക്ക് മരുന്ന് നൽകിയത്. “ഇത് ശിശുവിന്റെ ജീവൻ മരണ പോരാട്ടത്തിന്റെ കാര്യമായിരുന്നു.”

   സംസ്ഥാനത്തെ ലഹന്ദി ജില്ലയിലെ എം രാംപൂർ സ്വദേശികളായ അങ്കിത് അഗർവാളിനും (32) ഭാര്യ പ്രീതിക്കും (29) ആദ്യ കുട്ടിയായ ഗുഡിയ റായ്പൂരിലെ ഒരു ആശുപത്രിയിലായിരുന്നു ജനിച്ചത്. പിന്നീട് ഒഡീഷയിലെ ഭുവനേശ്വറിലുള്ള ജഗന്നാഥ് ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധനക്കായി പ്രവേശിപ്പിച്ചു.   "ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി കുറച്ചു ദിവസങ്ങൾക്ക് ശേഷം ഗുഡിയയ്ക്ക് പനി അനുഭവപ്പെട്ടിരുന്നു, അവൾ നന്നായി മുലപ്പാൽ കുടിക്കുന്നുമില്ലായിരുന്നു. ഞങ്ങൾ വളരെ ഗൗരവമായി എടുത്തില്ല, കാരണം ഇത് സാധാരണമാണെന്ന് ഡോക്ടർമാരും പറഞ്ഞു. എന്നിരുന്നാലും, കുടുംബത്തിലെ പലർക്കും പനിയും കോവിഡിന്റെ മറ്റ് ലക്ഷണങ്ങളും ദിവസങ്ങൾക്കുള്ളിൽ ഉണ്ടായി. ഞങ്ങൾ പരിശോധി ച്ചപ്പോൾ പോസിറ്റീവ് ആണെന്ന് കണ്ടെത്തി," അങ്കിത് പറഞ്ഞു.

   ഗുഡിയ ശ്വാസകോശ സംബന്ധമായ അസുഖം കാണിച്ചതിനാൽ പ്രാദേശിക ശിശുരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് കൊണ്ടുപോയി, അദ്ദേഹം ഗുഡിയയെ ഭുവനേശ്വറിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഉപദേശിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.

   കുട്ടികൾക്കിടയിലെ അണുബാധ ഇപ്പോഴും ഒരു ചെറിയ ശതമാനം മാത്രമാണുള്ളത്, എന്നിരുന്നാലും, മൂന്നാമത്തെ തരംഗത്തിന്റെ പ്രവചനം കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ കുട്ടികൾക്കിടയിൽ കൂടുതൽ അണുബാധകൾ ഉണ്ടാകാൻ സാധ്യതയുള്ളതിന്നാൽ, മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പ് അനുവദിക്കുന്നത് സർക്കാരുകൾ മുന്‍ഗണന നൽകണമെന്ന് ഭുവനേശ്വറിലെ മറ്റൊരു ശിശുരോഗവിദഗ്ദ്ധനായ ജതിന്ദ്ര പാണ്ട ആവശ്യപ്പെടുന്നു.

   Keyword: Covid, Battle After 10 Days on Ventilator, NewBorn Baby, Bhubaneswar, Odisha, Covid Positive, കോവിഡിനെ അതിജീവിച്ച് നവജാത ശിശു, ഭുവനേശ്വർ, ഒഡിഷ
   Published by:user_57
   First published:
   )}