ബറോഡ: പ്രമുഖ രാജ്യാന്തര ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യ വിജയിയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം. നാലു ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകസൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ അടക്കം ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യാന്തര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ ജേതാവും ലോകചാമ്പ്യൻഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. ഭാര്യയും മകളുമുണ്ട്. Also Read- ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം: 18 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം മഹാരാഷ്ട്രയിലെ സാംഗ്ലി കുന്ദാൾ ഗ്രാമത്തിൽ ജനിച്ച ജഗദീഷ് ലാഡ് പിന്നീട് നവി മുംബൈയിലേക്ക് താമസം മാറ്റി. അതിനുശേഷം വഡോദരയില്‍ സ്വന്തം ജിംനേഷ്യം തുടങ്ങുകയും അങ്ങോട്ട് മാറുകയുമായിരുന്നു. ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായികലോകം. 34 വയസ്സുള്ള ജഗദീഷ് കോവിഡ് ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കവെയാണ് മരണം പിടികൂടിയത്. നാല് ദിവസമായി ഓക്സിജൻ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തിവന്നത്.
Also Read- 'എല്ലാ വാക്സിനും കേന്ദ്ര സർക്കാരാണ് നൽകിയിട്ടുള്ളത്, സൗജന്യമായാണ് നൽകിയത്': മുഖ്യമന്ത്രി പിണറായി വിജയൻ 'ജഗദീഷിന്റെ വിയോഗം ഇന്ത്യൻ ബോഡിബിൽഡിങ്ങിന് ഒരു തീരാനഷ്ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാൽ അവനെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. സീനിയർ ബോഡിബിൽഡിങ് രംഗത്ത് അവന്റെ സംഭാവനകൾ വളരെ വലുതാണ്. അവൻ മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല'- ജഗദീഷിന്റെ സുഹൃത്തും പഴ്‌സനൽ ട്രെയ്‌നറുമായ രാഹുൽ ടർഫേ പറഞ്ഞു. ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയിൽ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മിൽ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. Also Read- Covid 19 | കോവിഡ് വ്യാപനം; മെയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി English Summary: International body builder Jagdish Lad passed away due to coronavirus in Vadodara on Friday. Jagdish Lad was 34 years old. In his bodybuilding career, Jagdish had won the Bharat Shri title. Jagdish Lad was kept on oxygen for four days after being infected with corona. But he could recover from the infection. Jagdish Lad is survived by his wife and a daughter.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.