നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • വ്യാജ റെംഡെസിവിർ എടുത്ത 90 ശതമാനം പേരും കോവിഡിനെ അതിജീവിച്ചു; കൊലക്കുറ്റം അന്വേഷിച്ച പൊലീസിന് ഞെട്ടൽ

    വ്യാജ റെംഡെസിവിർ എടുത്ത 90 ശതമാനം പേരും കോവിഡിനെ അതിജീവിച്ചു; കൊലക്കുറ്റം അന്വേഷിച്ച പൊലീസിന് ഞെട്ടൽ

    റെംഡെസിവിർ ഇഞ്ചക്ഷന്റെ വ്യാജൻ സ്വീകരിച്ചവരെയും യഥാർത്ഥമായത് സ്വീകരിച്ചവരെയും താരതമ്യം ചെയ്യുമ്പോൾ അതിജീവനത്തിന്റെ തോത് ആശ്ചര്യപ്പെടുത്തുന്നതെന്ന് പൊലീസ്. ഗ്ലൂക്കോസും, ഉപ്പും, വെള്ളവും ചേർത്താണ് വ്യാജമായി റെംഡെസിവർ മരുന്ന് ഉണ്ടാക്കിയിരുന്നത്.

    Remdesivir

    Remdesivir

    • Share this:
      വ്യാജ റെംഡെസിവർ ഇഞ്ചക്ഷൻ സ്വീകരിച്ച 90 ശതമാനം പേരും കോവിഡിനെ അതിജീവിച്ചെന്ന് മധ്യപ്രദേശ് പൊലീസ്. റെംഡെസിവിർ ഇഞ്ചക്ഷൻ വ്യാജമായി നിർമ്മിച്ച് വിതരണം ചെയ്ത സംഘത്തിനെതിരെ കൊലക്കുറ്റം രജിസ്റ്റർ ചെയ്യുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.

      ഗുജറാത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട സംഘം മധ്യപ്രദേശിലും വ്യപകമായി റെംഡെസിവിർ മരുന്ന് വിതരണം ചെയ്തിരുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ സംഘത്തിൽപ്പെട്ട കണ്ണികളെ മധ്യപ്രദേശിലെ ഇൻഡോർ, ജബൽപൂർ എന്നിവിടങ്ങളിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വ്യാജ ഇഞ്ചക്ഷൻ കുത്തിവെപ്പ് എടുത്തവരിൽ മരണപ്പെട്ടവരെ കണ്ടെത്തി അറസ്റ്റിലായവർക്ക് എതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരം ഒരു കണ്ടെത്തൽ പുറത്ത് വന്നത്.

      റെംഡെസിവിർ ഇഞ്ചക്ഷന്റെ വ്യാജൻ സ്വീകരിച്ചവരെയും യഥാർത്ഥമായത് സ്വീകരിച്ചവരെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ അതിജീവനത്തിന്റെ തോത് ആശ്ചര്യപ്പെടുത്തുന്നത് ആണെന്നാണ് പൊലീസ് പറയുന്നത്.

      “ഗുജറാത്ത് സംഘത്തിന്റെ വ്യാജ റെംഡെസിവർ ഇഞ്ചക്ഷൻ എടുത്ത 10 പേരാണ് ഇൻഡോറിൽ മരിച്ചത് അതേ സമയം തന്നെ നൂറിലധികം പേർ കോവിഡിനെ അതിജീവിക്കുകയും ചെയ്തു. ഗ്ലൂക്കോസും, ഉപ്പും, വെള്ളവും ചേർത്താണ് ഇവർ വ്യാജമായി റെംഡെസിവർ മരുന്ന് ഉണ്ടാക്കിയിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ച് കഴിഞ്ഞതിനാൽ വ്യാജമായി നിർമ്മിച്ച ഇഞ്ചക്ഷൻ എന്ത് തരത്തിലുള്ള പ്രശ്നങ്ങളാണ് ഇവരുടെ ശരീരത്തിൽ ഉണ്ടാക്കിയിരുന്നത് എന്ന് തിരിച്ചറിയുന്നതും പ്രയാസമാണ്,” പേര് വെളിപ്പെടുത്താത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തങ്ങൾ ആരോഗ്യ മേഖലയിൽ വിദഗ്ധരല്ലെന്നും പക്ഷെ ഡോക്ടർമാർ ഈ കാര്യം പരിശോധിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      ഗുരുതരും അതീവ ഗുരുതരുമായ കോവിഡ് രോഗികളിൽ റെംഡെസിവിർ ഇഞ്ചക്ഷൻ ഉപയോഗിക്കാം എന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം എന്നാൽ ഒരു ജീവൻ രക്ഷാ മരുന്നായി ഇതിനെ ഉപയോഗിക്കാം എന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല.

      എന്നാൽ കോവിഡ് കേസുകൾ വർദ്ധിച്ചതോടെ റെംഡെസിവിർ ഇഞ്ചക്ഷന് ആവശ്യക്കാർ വൻ തോതിൽ വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായി.

      മെയ് 1 നാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാജ റെംഡെസിവിർ നിർമ്മിക്കുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മധ്യപ്രദേശിലേക്കും വ്യാജ ഇഞ്ചക്ഷനുകൾ കയറ്റി അയച്ചിട്ടുണ്ട് എന്ന് മനസിലാക്കിയത്. ഇൻഡോർ,ജബൽപൂർ ജില്ലകളിലായി 1200 വ്യജ റെംഡെസിവിർ നൽകിയതായാണ് കണ്ടെത്തിയത്. സംഘത്തിലെ കണ്ണികളെ മധ്യപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുംബൈയിൽ നിന്ന് കാലി ഡപ്പികൾ ശേഖരിച്ച് ഗുജറാത്തിലെ വാപി മേഖലയിലെ ഫാക്ടറിയിലാണ് വ്യാജമായി ഇഞ്ചക്ഷൻ നിർമ്മിച്ചിരുന്നത്. ഗ്ലൂക്കോസും , വെള്ളവും , ഉപ്പും ചേർത്ത് നിർമ്മിച്ച ഇവക്ക് 35,000 മുതൽ 40,000 രൂപ വരെ വിലയിട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

      Tags: Fake, Remedesivir, Covid, Patient, Death, Madhya Pradesh, കോവിഡ്, റെംഡെസിവിർ, വ്യജ ഇഞ്ചക്ഷൻ
      First published: