കൊറോണ വൈറസ് ബാധയെ നേരിടുന്നതിന് അമേരിക്കൻ സഹായം നിഷേധിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. കൊറോണ വൈറസ് യുഎസിന്റെ ജൈവായുധ പ്രയോഗമാണെന്നും ഇറാനിലുള്ളവർക്കായി പ്രത്യേകം സൃഷ്ടിച്ചതാണന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മഹാമാരി അമേരിക്കന്‍ ഗൂഢാലോചനയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആരോപിച്ചതിനു പിന്നാലെയാണ് കൊറോണ വൈറസ് യുഎസ് സൃഷ്ടിയാണെന്നു ഖമനയി തുറന്നടിച്ചത്.
''നിങ്ങളുടെ മരുന്ന് വൈറസ് കൂടുതൽ വ്യപിപ്പിക്കാനുള്ളതാകാം''- ഖമനയി കുറ്റപ്പെടുത്തി. ഇറാനിയൻ ജനതയുടെ ജനിതക വിവരങ്ങൾ ഉപയോഗിച്ച് ഇറാനെ ലക്ഷ്യമിട്ട് സൃഷ്ടിച്ച വൈറസാണിതെന്ന് ഖമനയി പറഞ്ഞു. '' നിങ്ങൾ ആളുകളെ ഡോക്ടർമാരായും തെറാപിസ്റ്റുകളുമായുമൊക്കെ ഇവിടെ അയച്ചേക്കാം. നിങ്ങൾ സൃഷ്ടിച്ച വിഷം ഉണ്ടാക്കിയ ഫലം എന്തെന്ന് അറിയുന്നതിന് വേണ്ടിയാകും ഇത്''- ഖമനയി കൂട്ടിച്ചേര്‍ത്തു.
ഖമനിയയുടെ 'നുണ' ജനങ്ങളുടെ ജീവനാണ് അപകടത്തിലാക്കുന്നതെന്ന് യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. കോവിഡ് 19 വുഹാൻ വൈറസാണ്. ഖമനിയയുടെ കെട്ടുകഥകൾ ഇറാനിലെ ജനങ്ങളെ മാത്രമല്ല, ലോകത്തെയാകെ അപകടത്തിലാക്കുന്നതാണെന്നായിരുന്നു പോംപിയോയുടെ വാക്കുകൾ.
BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]യുഎസ് ഭരണകൂടം അടിച്ചേൽപ്പിച്ച ഉപരോധം നീക്കാൻ യുഎസിലെ ജനം തന്നെ ശബ്ദമുയർത്തണമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയും ആവശ്യപ്പെട്ടു. ഉപരോധത്തിൽ നിരവധി സാധാരണക്കാർക്ക് ഇറാനിൽ ജീവനും ആരോഗ്യവും തൊഴിലും വരുമാനവും നഷ്‌ടപ്പെട്ടു. യുഎസ് ജനത തന്നെ ഈ അനീതിക്കെതിരെ അവരുടെ സർക്കാരിനോട് മറുപടി ചോദിക്കണം. ഇനിയും ഇറാനികളെ മരണത്തിലേക്കു തള്ളി വിടരുതെന്നും ഹസൻ റൂഹാനി പറഞ്ഞു.
ഇറാനിൽ 1,812 പേരാണ് ഇത് വരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. തിങ്കളാഴ്ച മരിച്ചവർ 127. സർക്കാരിന്റെ നിർദേശങ്ങൾ ചെവിക്കൊള്ളാൻ ജനം തയാറാകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നത്. തിങ്കളാഴ്ച 1,411 പേർ കൂടി രോഗബാധിതരായതോടെ ആകെ രോഗബാധിതരുടെ എണ്ണം 23,049 ആയി.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.