നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മുമ്പ് അവഗണിക്കപ്പെട്ട വൈറൽ അണുബാധകളെക്കുറിച്ച് പഠനം തുടരാൻ കോവിഡ് 19 വഴിയൊരുക്കുന്നു

  മുമ്പ് അവഗണിക്കപ്പെട്ട വൈറൽ അണുബാധകളെക്കുറിച്ച് പഠനം തുടരാൻ കോവിഡ് 19 വഴിയൊരുക്കുന്നു

  മണം നഷ്ടപ്പെടുക, ഹൃദയത്തിലും ശ്വാസകോശത്തിലുമുണ്ടാകുന്ന വീക്കം, നാഡികളുടെ തകരാറ്, ശ്വാസകോശത്തിന്റെ പാളികളിൽ ചെറുതായി രക്തം കട്ട പിടിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കോവിഡിന്റെ മാത്രം പ്രത്യേകതയല്ല

  IANS: (പ്രതീകാത്മക ചിത്രം)

  IANS: (പ്രതീകാത്മക ചിത്രം)

  • Share this:
   മുമ്പ് അവഗണിക്കപ്പെട്ടതോ താത്പര്യമോ ധന സഹായമോ ഇല്ലാതെ ഉപേക്ഷിച്ചതോ ആയ, വളരെ സാധാരണമായ വൈറസ് അണുബാധകളെക്കുറിച്ചുള്ള പഠനങ്ങൾ പുനഃരാരംഭിക്കാൻ കോവിഡ് 19 കാരണമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

   മണം നഷ്ടപ്പെടുക, ഹൃദയത്തിലും ശ്വാസകോശത്തിലുമുണ്ടാകുന്ന വീക്കം, നാഡികളുടെ തകരാറ്, ശ്വാസകോശത്തിന്റെ പാളികളിൽ ചെറുതായി രക്തം കട്ട പിടിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കോവിഡിന്റെ മാത്രം പ്രത്യേകതയല്ല. മറ്റ് ശ്വാസകോശ, വൈറൽ അണുബാധ ഉണ്ടാകുന്ന രോഗികളിൽ ഒരു ചെറിയ വിഭാഗത്തിന് ഈ ലക്ഷണങ്ങൾ കാണാറുള്ളതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

   "ഈ മഹാമാരി ഉണ്ടാകുന്നതിന് മുമ്പ് മണം നഷ്ടമാകുന്നതിനെക്കുറിച്ച് ഗവേഷണം നടത്താൻ ധനസഹായം ലഭിക്കുക ഏറെക്കുറെ അപ്രായോഗികമായകാര്യമായിരുന്നു. ആർക്കും വലിയ ആശങ്കയില്ലാത്ത ഒരു വിഷയമായിരുന്നു അത്," യു എസിൽ ഫിലാഡൽഫിയയിലെ ഒരു സന്നദ്ധ ഗവേഷക സംഘടനയായ മോണെൽ കെമിക്കൽ സെൻസസ് സെന്ററിന്റെഅസോസിയേറ്റ് ഡയറക്ടർ ഡാനിയൽ റീഡ് പറയുന്നു. എന്നാൽ, അടുത്തിടെയായി പഠനം ഫണ്ട് ചെയ്യുന്നവർക്കിടയിൽ ഈ വിഷയങ്ങളെക്കുറിച്ച് വർദ്ധിത താത്പര്യം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   "ധനസഹായം ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഈ വിഷയങ്ങളിൽ പ്രമുഖ ജേർണലുകൾക്കോ ഫണ്ടേഴ്‌സിനോ വലിയ താത്പര്യം ഉണ്ടായിരുന്നില്ല", നെതർലാൻഡ്‌സിലെ എറാസ്മസ് സർവകലാശാലയിലെ ഗവേഷകനായ മാർക്കോ ഗോജെൻബിയർ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

   ഹൃദയ പേശികളിലുണ്ടാകുന്ന വീക്കം അഥവാ മയോകാർഡൈറ്റിസ് എന്ന രോഗാവസ്ഥയെക്കുറിച്ച് പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും അതിന് പ്രധാനപ്പെട്ട കോവിഡ് ലക്ഷണങ്ങളിൽ ഒന്നായ തളർച്ചയുമായുള്ള ബന്ധം ഇതുവരെ അന്വേഷണ വിധേയമാക്കിയിട്ടില്ല.   "കോവിഡ് 19 രോഗബാധയോടൊപ്പം കണ്ടുവരുന്ന തളർച്ച ഒരുപക്ഷേ ഹൃദയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഈ പ്രശ്‌നത്തിന്റെ ഫലമായിരിക്കാം," ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിലെ പ്രൊഫസർ ബ്രൂസ്മക്മാനസ് പറയുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായ രീതിയിൽ കോവിഡ് ബാധിതരായരോഗികളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് ഉണ്ടാകുന്ന തകരാറാണ് മറ്റൊരു പ്രശ്നം. വൈറസ് അണുബാധയുടെ ഭാഗമായുണ്ടാകുന്ന രോഗാവസ്ഥയാകാം ഇതെന്നും ആ റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.

   "ഇൻഫ്ലുവൻസ വൈറസ്, ഹെർപ്സ് വൈറസ്, സൈറ്റോമെഗലോ വൈറസ് എന്നിവ മൂലവും ശ്വാസകോശത്തിൽ പരിക്കുകളോ പാടുകളോ ഉണ്ടായേക്കാം", യേജ് സ്കൂൾ ഓഫ് മെഡിസിനിൽ ശ്വാസകോശത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ക്ലെമന്റ് ബ്രിട്ടോ ലിയോൺ പറയുന്നു.

   കോവിഡിന്റെ ഫലമായി ശ്വാസകോശത്തിന്റെ പാളികളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ ഇൻഫ്ലുവൻസ വൈറസ് അണുബാധ മൂലവും സംഭവിക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. "ഫ്ലൂ വൈറസുകൾ ശ്വാസകോശത്തിന്റെ താഴ്‌ഭാഗത്തെ ബാധിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. മിക്ക ആളുകൾക്കും ഇതിനെതിരെയുള്ള പ്രതിരോധ ശേഷി ഉള്ളതുകൊണ്ട് വളരെ അപൂർവമായേ ഇത് സംഭവിക്കാറുള്ളൂ," നെതർലാൻഡ്‌സിലെ എറാസ്മസ് സർവകലാശാലയിലെ ഗവേഷകൻ മാർക്കോ ഗോജെൻബിയർ പറയുന്നു.

   Keywords: Covid 19, Research, Influenza, Respiratory Problems, കോവിഡ് 19, ഗവേഷണം, ഇൻഫ്ലുവൻസ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ
   Published by:user_57
   First published:
   )}