നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | രോഗം മൂർച്ഛിച്ചവരെ കമഴ്ത്തിക്കിടത്തുന്നത് ഗുണകരമോ?

  COVID 19 | രോഗം മൂർച്ഛിച്ചവരെ കമഴ്ത്തിക്കിടത്തുന്നത് ഗുണകരമോ?

  കോവിഡ് മൂർച്ഛിച്ച രോഗിയെ കമഴ്ത്തിക്കിടത്തുന്നത് ഗുണകരമെന്ന് ആരോഗ്യപ്രവർത്തകർ

  Covid 19

  Covid 19

  • Share this:
   കൊറോണ വൈറസ് ബാധിച്ച് ഗുരതരാവസ്ഥയിലുള്ള രോഗിയെ കമഴ്ത്തിക്കിടത്തുന്നത് ഗുണകരമോ? ന്യൂയോർക്ക് സിറ്റിയിലെ നോർത്ത് വെൽ ഹെൽത്ത് തീവ്രപരിചരണ വിഭാഗം ഡയറക്ടർ ഡോ. മംഗള നരസിംഹയുടെ അനുഭവം നോക്കാം,

   കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആശുപത്രിയിൽ നിന്നും അടിയന്തിര സന്ദേശം വന്നത്. 40 കഴിഞ്ഞ കോവിഡ് ബാധിതന്റെ ആരോഗ്യസ്ഥിതി വഷളായെന്നും എത്രയും വേഗം ആശുപ്ത്രിയിൽ എത്തിക്കണമെന്നുമായിരുന്നു സന്ദേശം. രോഗിയെ കമഴ്ത്തിക്കിടത്തി നിരീക്ഷിക്കാൻ നിർദേശിച്ച് ആശുപത്രിയിലേക്ക് പുറപ്പെടാൻ തയ്യാറായി. എന്നാൽ ഡോക്ടർക്ക് രോഗിയുടെ അടുത്ത് ഓടിയെത്തേണ്ടി വന്നില്ല. കമഴ്ത്തിക്കിടത്തിയതോടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ആശുപത്രിയിൽ നിന്ന് സന്ദേശം ലഭിച്ചതായി ഡോ. നരസിംഹ പറയുന്നു.

   കോവിഡ് മൂർച്ഛിച്ച രോഗിയെ കമഴ്ത്തിക്കിടത്തുന്നത് ഗുണകരമാകുമെന്നാണ് അമേരിക്കയിലെ ആരോഗ്യപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്. ഇത് എങ്ങനെയെന്ന് നോക്കാം,

   എന്താണ് പ്രോൺ പൊസിഷനിങ്?

   വയർ അമർന്ന് കമഴ്ന്നുള്ള കിടപ്പിനെ പ്രോൺ പൊസിഷനിങ് എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ കിടത്തുന്നതിലൂടെ ശ്വാസകോശത്തിൽ ലഭിക്കുന്ന ഓക്സിജന്റെ അളവ് കൂടുന്നു. ഇത്ര ലളിതമാണ് കാര്യങ്ങൾ.
   BEST PERFORMING STORIES:സാമൂഹിക അകലം എത്രകാലം? വാക്സിൻ കണ്ടെത്തയില്ലെങ്കിൽ 2022 വരെയെന്ന് ഗവേഷകർ [NEWS]24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1,463 പുതിയ കേസുകൾ; ഇന്ത്യയിൽ 10,815 രോഗ ബാധിതർ [NEWS]രണ്ട് കിലോമീറ്റർ നീളമുള്ള 'അനാക്കോണ്ട': പുതിയ പരീക്ഷണവുമായി ഇന്ത്യൻ റെയില്‍വെ [NEWS]

   അമേരിക്കയിൽ കോവിഡ് മൂർച്ഛിച്ച രോഗികളിൽ വ്യാപകമായി പ്രയോഗിച്ചുവരുന്ന രീതിയാണിത്. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിച്ചാണ് കോവിഡ് രോഗം മരണകാരണമാകുന്നത്.

   ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി വെന്റിലേറ്ററിൽ കഴിയുന്ന രോഗികളെ കമഴ്ത്തിക്കിടത്തിയാൽ ജീവൻ രക്ഷിക്കാനായേക്കുമെന്ന് നേരത്തേയും പഠനങ്ങളുണ്ടായിരുന്നു. ഗുരുതരമായ ശ്വാസകോശ രോഗമുള്ളവരെ കമഴ്ത്തിക്കിടത്തുന്നത് ജീവൻ നിലനിർത്താൻ സഹായിക്കുമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ വന്ന പഠനത്തിലും പറയുന്നു.

   കമഴ്ത്തിക്കിടത്തുന്നതിലൂടെ രോഗിയുടെ ശ്വാസകോശത്തിലേക്ക് കൂടുതൽ ഓക്സിജൻ എത്തും. ഓക്സിജൻ സാച്ചുറേഷൻ നിരക്ക് 85 ശതമാനത്തിൽ നിന്നും 98 ശതമാനം വരെ വർധിക്കുമെന്നാണ് കണ്ടെത്തൽ.

   Published by:Naseeba TC
   First published:
   )}