HOME » NEWS » Corona » ISRO SUPPLIES OXYGEN FOR COVID 19 TREATMENT IN KERALA AR TV

കേരളത്തിന് ഓക്സിജനുമായി ISRO; നൽകുന്നത് റോക്കറ്റിന്റെ ക്രയോജനിക് ഇന്ധനത്തിനുള്ള ഓക്സിജൻ

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മുന്‍ വി.എസ്.എസ്.സി ഡയറക്ടറുമായ എം.സി. ദത്തനാണ് ഐ.എസ്.ആര്‍.ഒയുടെ ഓക്സിജൻ പ്ലാന്റ് ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചത്.

News18 Malayalam | news18-malayalam
Updated: May 6, 2021, 7:21 PM IST
കേരളത്തിന് ഓക്സിജനുമായി ISRO; നൽകുന്നത് റോക്കറ്റിന്റെ ക്രയോജനിക് ഇന്ധനത്തിനുള്ള ഓക്സിജൻ
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മുന്‍ വി.എസ്.എസ്.സി ഡയറക്ടറുമായ എം.സി. ദത്തനാണ് ഐ.എസ്.ആര്‍.ഒയുടെ ഓക്സിജൻ പ്ലാന്റ് ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചത്.
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഓക്സിജന്റെ ആവശ്യവും വർധിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മുന്‍ വി.എസ്.എസ്.സി ഡയറക്ടറുമായ എം.സി. ദത്തനാണ് ഐ.എസ്.ആര്‍.ഒയുടെ ഓക്സിജൻ പ്ലാന്റ് ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി
വി.പി. ജോയി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവനുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് കേരളത്തിന് ആശ്വാസകരമായ നടപടി.

തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയില്‍ നിന്ന്  ടാങ്കറുകളില്‍ തിരുവനന്തപുരത്ത് എത്തിക്കുന്ന ഓക്സിജൻ, സിലിണ്ടറുകളില്‍ നിറച്ചാണ് കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുക. ഇന്ത്യയുടെ കൂറ്റന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റില്‍ ക്രയോജനിക് ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഓക്സിജന്‍ മൈനസ് 183 ഡിഗ്രിയിലും ഹൈഡ്രജന്‍ മൈനസ് 253 ഡിഗ്രിയിലും തണുപ്പിച്ചാണ് ഇതിന് ഉപയോഗിക്കുന്നത്.

തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ കോംപ്ളക്സിലെ പ്ലാന്റിൽ നിർമ്മിക്കുന്ന  ഓക്സിജൻ വില്‍ക്കാന്‍ അനുമതിയില്ല. സ്വകാര്യസ്ഥാപനത്തിനാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള കരാര്‍. മെഡിക്കല്‍ ഓക്സിജൻ 95 ശതമാനം ശുദ്ധമാണെങ്കില്‍ ക്രയോജനിക് ഓക്സിജന്റെ ശുദ്ധി 99 ശതമാനമാണ്. ഐ.എസ്.ആര്‍.ഒ സയന്റിഫിക് വിഭാഗം മേധാവി ഡോ. ഉമാമഹേശ്വരനാണ് ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കിയത്.

അതേസമയം കുതിച്ചുയർന്ന് രാജ്യത്തെ കോവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 4,12,262 പേർക്കാണ്. 3,980 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.

Also Read: കോവിഡ്: പത്ത് ദിവസത്തിനിടെ മരിച്ചത് ഒൻപത് ക്രിസ്ത്യൻ പുരോഹിതർ

കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകർന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോർഡ് വർധനവുമായി പുതിയ കണക്കുകൾ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

മഹാരാഷ്ട്ര- 57,640
കർണാടക-50,112
കേരളം- 41,953
ഉത്തർപ്രദേശ്-31,111
തമിഴ്നാട്-23,310

എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകൾ. പുതിയ കോവിഡ് കേസുകളിൽ 49.52 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്നുമാണ് 13.98 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 920 പേരാണ് ഇവിടെ മരിച്ചത്. ഉത്തർപ്രദേശിൽ ഇന്നലെ 353 പേർ കോവിഡ് ബാധിതരായി മരിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 3,29,113 പേർ ആശുപത്രി വിട്ടു. 1,72,80,844 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. 35,66,398 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,01,68 ആണ്.
Published by: Anuraj GR
First published: May 6, 2021, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories