'ഇത് സാധാരണ ജലദോഷം; ദൈവം രോഗശാന്തി നൽകും'; നിസാമുദ്ദീനിൽ പോയവരെ കണ്ടെത്താൻ പോയ ഓഫീസറുടെ അനുഭവം

''എന്തോ വലിയ കുറ്റകൃത്യം ചെയ്തുവെന്നാണ് അവർ ചിന്തിക്കുന്നത്. മുന്നോട്ടുവന്നാൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമോ എന്ന് അവർ ഭയക്കുന്നു. കാര്യങ്ങളെകുറിച്ച് ശരിയായ അറിവില്ലാത്തതും അജ്ഞതയും ഞങ്ങളുടെ ജോലി കഠിനമാക്കുന്നു''- പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

News18 Malayalam | news18-malayalam
Updated: April 2, 2020, 11:53 AM IST
'ഇത് സാധാരണ ജലദോഷം; ദൈവം രോഗശാന്തി നൽകും'; നിസാമുദ്ദീനിൽ പോയവരെ കണ്ടെത്താൻ പോയ ഓഫീസറുടെ അനുഭവം
പ്രതീകാത്മക ചിത്രം
  • Share this:
ഡി പി സതീഷ്

ബംഗളൂരു: എസ്പി റാങ്കിലുള്ള ഈ ഐപിഎസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ഒരാഴ്ചയായി ഏതാനും മണിക്കൂറുകൾപോലും ഉറങ്ങിയിട്ടില്ല. അത്രത്തോളം തിരക്കുകളിലും മനസംഘർഷത്തിലുമായിരുന്നു ആ ഉദ്യോഗസ്ഥന്‍. കൊറോണ സംശയിക്കുന്നവരെ കണ്ടെത്തുക എന്ന ജോലി അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളർത്തി. ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്ത ചിലർക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് സർക്കാർ സംവിധാനം ഒന്നാകെ ഉണർന്നത്. പൊലീസിന് അത് അധികജോലിയുമായി.

പ്രശസ്തികൂടാതെ അവരവരുടെ ജോലി ഭംഗിയായി നിറവേറ്റണമെന്നാണ് മേലുദ്യോഗസ്ഥരുടെ നിർദേശമെന്നും അതിനാൽ പേരുവെളിപ്പെടുത്തുന്നില്ലെന്നും ഐപിഎസ് ഉദ്യോഗസ്ഥൻ ന്യൂസ്18നോട് പറഞ്ഞു. ''എന്റെ ജില്ലയിൽ ഇതുവരെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ 15 പേരെ തിരിച്ചറിഞ്ഞു. അവരെ കണ്ടെത്തി, വീട്ടിൽ ക്വാറന്റൈനിൽ ആക്കാനും സാമ്പിൾ പരിശോധനക്ക് നിർബന്ധിക്കുന്നതും കഠിനമായ ജോലിയാണ്. രോഗലക്ഷണങ്ങളുള്ള ചിലർ ഇതിനെ സാധാരണ ജലദോഷമെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുകയാണ്. ദൈവം രോഗശാന്തി നൽകുമെന്നാണ് മറ്റു ചിലരുടെ അവകാശ വാദം. സാമൂഹ്യമായി മോശം അനുഭവമുണ്ടാകുമെന്ന് ഭയന്ന് ചികിത്സക്ക് മുന്നോട്ടുവരാത്തവരുമുണ്ട്''- അദ്ദേഹം പറഞ്ഞു.

You may also like:പൃഥ്വിരാജിനും സംഘത്തിനുമായി ജോർദാനിലേക്ക് പ്രത്യേക വിമാനം അയക്കുക അപ്രായോഗികം [PHOTOS]COVID 19 | പനി ഇല്ലെങ്കിലും ഇനി കോവിഡ് പരിശോധന [NEWS]ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ [NEWS]

നിയമനടപടികളോടുള്ള പേടി കാരണവും പൊലീസിന് മുന്നിലേക്ക് വരാൻ പലരും തയാറാകുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ''എന്തോ വലിയ കുറ്റകൃത്യം ചെയ്തുവെന്നാണ് അവർ ചിന്തിക്കുന്നത്. മുന്നോട്ടുവന്നാൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമോ എന്ന് അവർ ഭയക്കുന്നു. കാര്യങ്ങളെകുറിച്ച് ശരിയായ അറിവില്ലാത്തതും അജ്ഞതയും ഞങ്ങളുടെ ജോലി കഠിനമാക്കുന്നു''- പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

മതസമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ആരാഞ്ഞ് പള്ളികളിലെത്തിയപ്പോൾ സഹകരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നും പൊലീസുദ്യോഗസ്ഥൻ കുറ്റപ്പെടുത്തുന്നു. ഇവിടെ നിന്നും ആരും ഡൽഹിയിലേക്ക് പോയിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ തെളിവുകൾ നിരത്തി പൊലീസ് ഈ വാദത്തെ ഖണ്ഡിച്ചപ്പോൾ, ഇതൊരു സാധാരണ ജലദോഷം മാത്രമാണെന്നായിരുന്നു മറുപടി. ദൈവം രോഗശാന്തി വരുത്തുമെന്ന് വേറെ ചിലർ പറഞ്ഞു. ''എല്ലാവരും ഇങ്ങനെയാണ് എന്നു കരുതേണ്ട. ചിലർ ശരിയായ വിവരങ്ങളുമായി മുന്നോട്ടുവന്നു. പൊലീസുമായി സഹകരിക്കാനും തയാറായി. ഇതു ഞങ്ങളുടെ ജോലി എളുപ്പമാക്കി''- അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക് ഡൗൺ നിലവിൽ വന്നതോടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് അദ്ദേഹം പറയുന്നു. പൊലീസിനെ ഒഴിവാക്കി മുങ്ങി നടക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് പ്രാദേശിക വിവരദാതാക്കളുണ്ടെന്നും അദ്ദേഹം പറയുന്നു. ''അവർ സ്വയം മുന്നോട്ടുവന്നാൽ നൂറുകണക്കിന് പേരിലേക്ക് രോഗം പകരുന്നത് തടയാനാകും. സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് സമൂഹ വ്യാപനത്തിലേക്ക് നയിക്കുമോ എന്ന് ആശങ്കയുണ്ട്''- ഐപിഎസ് ഓഫീസർ പറഞ്ഞു. സമൂഹത്തിൽ നിന്നുണ്ടായേക്കാവുന്ന മോശം അനുഭവത്തെ കുറിച്ചുള്ള പേടി കാരണമാണ് പൊലീസിനെ അവഗണിക്കുന്നതെന്ന് ക്വാറന്റൈനിലുള്ള ഒരാൾ ന്യൂസ് 18നോട് ഫോണിൽ സംസാരിക്കവെ പറ‍ഞ്ഞു. ''ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്തു സംഭവിക്കുമെന്നോർത്ത് എനിക്ക് പേടിയുണ്ട്. ഞാനും എന്റെ കുടുംബവും മറ്റുള്ളവരുമെല്ലാം നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നേക്കാം''- അദ്ദേഹം പറഞ്ഞു.Published by: Rajesh V
First published: April 2, 2020, 11:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading