HOME /NEWS /Corona / രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തിൽ കൊണ്ടുവരാനാകില്ല; കോവിഡ് പരിശോധന വേണം: മുഖ്യമന്ത്രി

രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തിൽ കൊണ്ടുവരാനാകില്ല; കോവിഡ് പരിശോധന വേണം: മുഖ്യമന്ത്രി

പിണറായി വിജയൻ (ഫയൽ ചിത്രം)

പിണറായി വിജയൻ (ഫയൽ ചിത്രം)

Covid Test For Expats | വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് വരുന്നവരില്‍ 1.5 ശതമാനം പേര്‍ കോവിഡ് ബാധിതരാണ്.വിദേശത്തുനിന്ന് എത്തുന്നവരുടെ എണ്ണത്തില്‍ സ്വാഭാവികമായും വലിയ വര്‍ധന ഉടന്‍തന്നെ ഉണ്ടാകും. രണ്ട് ലക്ഷത്തിലധികമായി വര്‍ധിക്കും. അപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണവും വര്‍ധിക്കും. വിദേശത്തുനിന്ന് വരുന്നവരില്‍ രണ്ട് ശതമാനം പേര്‍ കോവിഡ് പോസിറ്റീവായാല്‍ നാലായിരത്തോളം കോവിഡ് രോഗികളുണ്ടാകും. ഇവരില്‍നിന്ന് സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേരിലേക്ക് കോവിഡ് വ്യാപിക്കും. കൂടുതല്‍ വ്യാപനം നടന്നാല്‍ സമൂഹ വ്യാപനം എന്ന വിപത്തും സംഭവിച്ചേക്കും.

കൂടുതൽ വായിക്കുക ...
  • Share this:

    തിരുവനന്തപുരം: വന്ദേ ഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലും സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന വേണമെന്ന നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ പറ്റില്ല. അങ്ങനെ ചെയ്താല്‍ വലിയ അപകടം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    പല രാജ്യങ്ങളിലും പരിശോധനാ സൗകര്യമില്ലാത്തതാണ് പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത്. വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് വരുന്നവരില്‍ 1.5 ശതമാനം പേര്‍ കോവിഡ് ബാധിതരാണ്. വിദേശത്തുനിന്ന് എത്തുന്നവരുടെ എണ്ണത്തില്‍ സ്വാഭാവികമായും വലിയ വര്‍ധന ഉടന്‍തന്നെ ഉണ്ടാകും. രണ്ട് ലക്ഷത്തിലധികമായി വര്‍ധിക്കും. അപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണവും വര്‍ധിക്കും. വിദേശത്തുനിന്ന് വരുന്നവരില്‍ രണ്ട് ശതമാനം പേര്‍ കോവിഡ് പോസിറ്റീവായാല്‍ നാലായിരത്തോളം കോവിഡ് രോഗികളുണ്ടാകും. ഇവരില്‍നിന്ന് സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേരിലേക്ക് കോവിഡ് വ്യാപിക്കും. കൂടുതല്‍ വ്യാപനം നടന്നാല്‍ സമൂഹ വ്യാപനം എന്ന വിപത്തും സംഭവിച്ചേക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?

    [NEWS]'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]

    പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടണം. അതിലൂടെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും. സ്പൈസ് ജെറ്റിന്റെ 300 വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പരിശോധന നടത്തി നെഗറ്റീവായവരെ മാത്രമാവും കൊണ്ടുവരികയെന്നാണ് സ്‌പൈസ് ജെറ്റ് അറിയിച്ചിട്ടുള്ളത്. ചില സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി ചോദിച്ചപ്പോള്‍ അതും നല്‍കി. എല്ലാവരോടും സ്‌പൈസ് ജെറ്റ് അറിയിച്ചതുപോലെയുള്ള കോവിഡ് പരിശോധന വേണമെന്നാണ് നിര്‍ദ്ദേശിച്ചത്.എല്ലാറ്റിനും ഒരേ മാനദണ്ഡമാകണം. സ്‌പൈസ് ജെറ്റിന് ആകാമെങ്കില്‍ മറ്റു കമ്പനികള്‍ക്കും കോവിഡ് പരിശോധന ആയിക്കൂടേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

    First published:

    Tags: Cm pinarayi vijayan, Corona Virus in Kerala, COVID19, Expats Return