COVID 19: ഇറ്റലിയിൽ ഒറ്റദിനം 368 മരണം;1809 ജീവൻ നഷ്ടമായി; ആശങ്കയോടെ രാജ്യം

COVID 19 | ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം രോഗബാധയും മരണവും സ്ഥിരീകരിക്കുന്ന രാജ്യമാണ് ഇറ്റലി

News18 Malayalam | news18-malayalam
Updated: March 16, 2020, 7:31 AM IST
COVID 19: ഇറ്റലിയിൽ ഒറ്റദിനം 368 മരണം;1809 ജീവൻ നഷ്ടമായി; ആശങ്കയോടെ രാജ്യം
ഇറ്റലി
  • Share this:
റോം: മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട കോവിഡ് 19 രോഗം ഇറ്റലിയിൽ കൂടുതൽ അപകടകരമായി മാറുന്നു. കഴിഞ്ഞ ഒരു ദിവസം കൊണ്ട് 368 പേരാണ് ഇവിടെ രോഗബാധിതരായി മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 1809 ആയി. ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം രോഗബാധയും മരണവും സ്ഥിരീകരിക്കുന്ന രാജ്യമാണ് ഇറ്റലി. ചൈനയിൽ രേഖപ്പെടുത്തിയതിന്‍റെ പകുതിയോളം മരണം ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

രോഗബാധ വ്യാപകമായതോടെ വത്തിക്കാനിൽ ഏപ്രിൽ അഞ്ചിന് തുടങ്ങേണ്ടിയിരുന്ന ഈസ്റ്റർ ആഘോഷങ്ങൾ റദ്ദാക്കിയിട്ടുണ്ട്. റോമിലെ തെരുവുകൾ വിജനമാണ്. ഇറ്റലിയുടെ സാമ്പത്തികസ്ഥിതിയും മോശമായിക്കൊണ്ടിരിക്കുകയാണെന്ന് മിലാനിലെ ലോംബാർഡി മേഖല ഗവർണർ ആറ്റിലിയോ ഫോണ്ടാന പറഞ്ഞു.

You may also like:കോവിഡ് 19: ബ്രിട്ടീഷ്, ഇറ്റലി പൗരന്മാരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു [NEWS]കോവിഡ് 19: ദന്ത ചികിത്സയ്ക്കായി പോകുന്ന രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ [NEWS]COVID 19| 'ബ്രേക്ക് ദി ചെയിനുമായി' സര്‍ക്കാര്‍; എന്താണീ ക്യാംപയിൻ [NEWS]
ആശുപത്രികളിൽ കിടക്കകളില്ലാത്തതാണ് ഇറ്റലി നേരിടുന്ന വലിയ പ്രതിസന്ധി. തീവ്രപരിചരണ വിഭാഗങ്ങളിലും കിടക്കകളില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. പ്രായമായവരെ കോവിഡ് 19 ബാധിക്കുന്നതാണ് മരണസംഖ്യ കൂടാൻ കാരണമെന്നും അധികൃതർ പറയുന്നു. ആശുപത്രികളിൽ മതിയായ ചികിത്സാസംവിധാനങ്ങളും ജീവൻരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയുമാണ് മറ്റൊരു വെല്ലുവിളി. ഇതോടെ കൃത്രിമശ്വസന ഉപകരണങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് ഇറ്റലി.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ COVID-19 മൂലമുള്ള മരണങ്ങളിൽ 1,218 എണ്ണവും ഇറ്റലിയിലെ ലോംബാർഡി പ്രദേശത്താണ്. യൂറോപ്പിൽ ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത് ഇറ്റലിയിലാണ്.

 
First published: March 16, 2020, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading