നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മരിച്ച സഹോദരന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി; പിടിയിലായത് 30 വർഷങ്ങൾക്ക് ശേഷം

  മരിച്ച സഹോദരന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി; പിടിയിലായത് 30 വർഷങ്ങൾക്ക് ശേഷം

  ഒമ്പതാം ക്ലാസ് പോലും പാസാകാത്തയാളാണ് മരിച്ച സഹോദരന്റെ വിദ്യാഭ്യാസ രേഖകൾ ഉപയോഗിച്ച് സർക്കാർ ജോലി നേടിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ജമ്മു: മരിച്ചു പോയ സഹോദരന്റെ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സർക്കാർ ജോലി സമ്പാദിച്ചയാൾ പിടിയിൽ. പക്ഷേ, ഒരൽപ്പം വൈകിപ്പോയി. മുപ്പത് വർഷത്തോളം സർക്കാർ സംവിധാനങ്ങളെ കബളിപ്പിച്ചതിന് ശേഷമാണ് ശക്തി ബന്ധു എന്ന കാകാ ജി എന്നയാൾ പിടിയിലാകുന്നത്.

   ജമ്മു കശ്മീരിലെ പുൽവാമയിലെ അച്ചൻ സ്വദേശിയായ ശക്തി ബന്ധു ഒമ്പതാം ക്ലാസ് പരീക്ഷ പോലും പാസായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. നിലവിൽ ജമ്മുവിലെ പോനി ചാക്കിലാണ് ഇയാൾ താമസിക്കുന്നത്.

   കഴിഞ്ഞ വർഷമാണ് ശക്തി ബന്ധുവിനെതിരെ കേസെടുത്തത്. ഇയാൾ മരിച്ച സഹോദരന്റെ വിദ്യാഭ്യാസ യോഗ്യതകൾ ഹാജരാക്കിയാണ് സർക്കാർ ജോലി സമ്പാദിച്ചത് എന്നായിരുന്നു പരാതി. പബ്ലിക് അഡ്മിനിസ്ട്രേഷൻ ആന്റ് റൂറൽ ഡെവലപ്മെന്റ് ഡ‍ിപ്പാർട്മെന്റ് (IMPA) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ജോയിന്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
   Also Read-ലൈവ് റിപ്പോർട്ടിങ് നിർത്തി അപകട സ്ഥലത്തേക്ക് ഓടിയ റിപ്പോർട്ടർ; അനഘയെ അഭിനന്ദിച്ച് സോഷ്യൽമീഡിയ

   ഐഎംപിഎയിൽ കഴിഞ്ഞ മുപ്പത് വർഷമായി അശോക് കുമാർ എന്ന പേരിൽ ജോലി ചെയ്യുകയായിരുന്നു ശക്തി ബന്ധു. ഇയാൾ ഒമ്പതാം ക്ലാസ് പരീക്ഷ പോലും പാസായിട്ടില്ലെന്നും ജോയിന്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

   രണ്ടാം വർഷ ബിഎ വിദ്യാർത്ഥിയായിരിക്കേയാണ് ശക്തി ബന്ധുവിന്റെ സഹോദരൻ അശോക് കുമാർ 1977 ൽ മരണപ്പെടുന്നത്. തെക്കൻ കശ്മീരിലെ അനന്ദ്നാഗിലുള്ള കോളേജിലെ വിദ്യാർത്ഥിയായിരുന്നു അശോക് കുമാർ. സഹോദരൻ മരണപ്പെട്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വിദ്യാഭ്യാസ രേഖകൾ കാണിച്ചാണ് ശക്തി ബന്ധു സർക്കാർ ജോലി തരപ്പെടുത്തിയത്. താനാണ് അശോക് കുമാർ എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്.
   Also Read-തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കാർ മോഷണം; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

   ശക്തിബന്ധുവിനെതിരെ നിയമനടപടികൾ സ്വീകരിച്ചു തുടങ്ങിയതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. ഐപിസി വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങളാണ് പ്രഥമദൃഷ്ട്യാ അന്വേഷണത്തിനിടെ കണ്ടെത്തിയിരിക്കുന്നത്.

   മറ്റൊരു സംഭവത്തിൽ, ഡൽഹി എൻ‌സി‌ആർ മേഖലയിലെ കാറുകൾ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടിയ പൊലീസ് സംഘത്തിന് ലഭിച്ചത് വിചിത്രമായ വിവരങ്ങളാണ്. കാർ മോഷ്ടാക്കളിൽ ഒരാൾ തന്റെ ഭാര്യ ബുലന്ദശഹറിലെ ഒരു ബ്ലോക്കിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവശ്യമായ പണത്തിനായാണ് മോഷണം നടത്തിയത്. മറ്റൊരാൾ വരാനിരിക്കുന്ന യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമത്തലവനാകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പൊലീസ് വെളിപ്പെടുത്തി.

   തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വലിയ തുക ആവശ്യമാണെന്ന് അറിഞ്ഞ ഇരുവരും ഡൽഹി-എൻ‌സി‌ആറിൽ കാറുകൾ മോഷ്ടിക്കുകയായിരുന്നു. ഇവരിൽ നിന്ന് ചില കാറുകൾ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ 20 വർഷമായി മോഷണ സംഘത്തിലെ പലരും ദേശീയ തലസ്ഥാനത്ത് നിന്ന് കാറുകൾ മോഷ്ടിച്ചിരുന്നതായും നിരവധി തവണ അറസ്റ്റിലായതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വലിയ തോതിൽ കാറുകൾ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഘമാണിത്. പൊലീസ് നടപടി ഒഴിവാക്കാൻ രാഷ്ട്രീയ സ്വാധീനം നേടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
   Published by:Naseeba TC
   First published:
   )}