COVID 19 ഇന്റർനെറ്റ് ട്രാഫിക്: സംസ്ഥാന സർക്കാരിനെ സഹായിക്കാൻ തയാർ; റിലയൻസ് ജിയോ
COVID 19 ഇന്റർനെറ്റ് ട്രാഫിക്: സംസ്ഥാന സർക്കാരിനെ സഹായിക്കാൻ തയാർ; റിലയൻസ് ജിയോ
കോവിഡ്-19 നിയന്ത്രണ വിധേയമാക്കുന്ന സംസ്ഥാന സർക്കാർ നടപടികളുമായി ബന്ധപ്പെട്ട് ഐ ടി പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ ടെലികോം കമ്പനികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്
കൊച്ചി: സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ വർധിച്ചു വരുന്ന ഇന്റർനെറ്റ് ട്രാഫിക് നേരിടാൻ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടു ത്തുവാൻ സന്നദ്ധമാണെന്നു റിലയൻസ് ജിയോ സർക്കാരിനെ അറിയിച്ചു.
കോവിഡ്-19 നിയന്ത്രണ വിധേയമാക്കുന്ന സംസ്ഥാന സർക്കാർ നടപടികളുമായി ബന്ധപ്പെട്ട് ഐ ടി പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ ടെലികോം കമ്പനികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്
ഏറെ ജീവനക്കാരും വിദ്യാർത്ഥികളും അവരുടെ ജോലികൾ വീട്ടിലിരുന്നു ഇന്റർനെറ്റ് വഴി നടത്തുന്നതുകൊണ്ടുണ്ടാകുന്ന അധിക ഇന്റർനെറ്റ് ട്രാഫിക് നേരിടേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അതിനായി ആവശ്യമുള്ള എല്ലാ സ്ഥലങ്ങളിലും സാങ്കേതിക സംവിധാനം വർധിപ്പിക്കുവാൻ പ്രാപ്തമാണെന്നും ജിയോ കമ്പനി പ്രതിനിധികൾ സർക്കാരിനെ അറിയിച്ചു.
ഇന്റർനെറ്റ് ഉപയോഗത്തിൽ ഇപ്പോഴത്തെ സന്ദർഭത്തിൽ ഉണ്ടാകാവുന്ന വർദ്ധിത ആവശ്യം നാൽപതു ശതമാനം വരെ കൂടുതൽ കൈകാര്യം ചെയ്യുവാൻ ജിയോയ്ക്ക് സാധിക്കുമെന്നും അറിയിച്ചു.
എല്ല ദിവസവും അതാതു ദിവസത്തെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഏറ്റക്കുറച്ചിൽ കമ്പനി സംസ്ഥാന ഐ ടി മിഷന് അറിയിക്കുന്നതും, എന്തെങ്കിലും പരിഹാര മാർഗ്ഗം വേണ്ടതുണ്ടെങ്കിൽ നിർവഹിക്കുന്നതുമാണ് കമ്പനി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.