Covid Vaccine | ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ അംഗീകാരത്തിനുള്ള അപേക്ഷ പിന്‍വലിച്ചു

എന്തുകൊണ്ടാണ് കമ്പനി വാക്‌സിന്‍ അംഗീകാരത്തിനായി നല്‍കിയ അപേക്ഷ പിന്‍വലിച്ചതെന്ന് ഇതുവരെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന് ത്വരിതഗതിയിലുള്ള അംഗീകാരം തേടാനുള്ള നിര്‍ദേശം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പിന്‍വലിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയില്‍ ബ്രിഡജിംഗ് ക്ലിനിക്ക് പഠനം നടത്താന്‍ അനുമതി തേടിയിരുന്നു. ഇതിനിടെയാണ് അംഗീകാരത്തിനായുള്ള നിര്‍ദേശം കമ്പനി പിന്‍വലിക്കുന്നത്.

    എന്നാല്‍ എന്തുകൊണ്ടാണ് കമ്പനി വാക്‌സിന്‍ അംഗീകാരത്തിനായി നല്‍കിയ അപേക്ഷ പിന്‍വലിച്ചതെന്ന് ഇതുവരെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല.

    ജൂണില്‍ മൊഡേണ വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

    അതേസമയം ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം തീവ്രമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. മതുക്കുമല്ലി വിദ്യാസാഗര്‍, മനീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

    Also Read-Covid 19 | സംസ്ഥാനത്ത് കേന്ദ്ര സംഘം സന്ദര്‍ശനം തുടരുന്നു; സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് ശക്തമാക്കാന്‍ നിര്‍ദേശം

    ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം തീവ്രമായി തുടങ്ങും എന്നാണ് മുന്നറിയിപ്പ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ 1,50,000 വരെ എത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

    ഒക്ടോബര്‍ മാസത്തോടെ കോവിഡ് മൂന്നാം തരംഗം രൂക്ഷമാകും. എന്നാല്‍ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും പഠനം പറയുന്നുണ്ട്. രണ്ടാം തരംഗത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം വരെ ആയിരുന്നു. രണ്ടാം തരംഗത്തിന് സമാനമായി മൂന്നാം തരംഗത്തിലും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുക.

    കോവിഡ് ഡെല്‍റ്റ വകഭേദം എളുപ്പത്തില്‍ പടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ചിക്കന്‍പോക്‌സ് പോലെ രോഗവ്യാപനം വളരെ വേഗത്തില്‍ നടക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രോഗബാധയുണ്ടാകും. അതിനാല്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

    Also Read-ആശ്വസം: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 40,134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 422

    ഇന്ത്യന്‍ സാര്‍സ്- CoV-2 ജെനോമിക് കണ്‍സോര്‍ഷ്യം (INSACOG) റിപ്പോര്‍ട്ട് അനുസരിച്ച് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഓരോ 10 കോവിഡ് -19 കേസുകളിലും 8 എണ്ണവും ഡെല്‍റ്റ വേരിയന്റ് മൂലമാണ്.

    41,831 കോവിഡ് 19 കേസുകളാണ് ഞായറാഴ്ച്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 541 പേര്‍ കോവിഡ് ബാധിതരായി ഇന്നലെ മരണപ്പെട്ടു.
    Published by:Jayesh Krishnan
    First published:
    )}