HOME » NEWS » Corona »

'അടച്ചിടൽ നടപ്പാക്കണം' കേന്ദ്ര നിർദ്ദേശം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ

K Surendran against Kerala Government | കാര്യങ്ങൾ അതീവഗുരുതരമായിട്ടും ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. 24 മണിക്കൂറിനുള്ളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടണമെന്നും കെ. സുരേന്ദ്രൻ

News18 Malayalam | news18-malayalam
Updated: March 23, 2020, 11:56 AM IST
'അടച്ചിടൽ നടപ്പാക്കണം' കേന്ദ്ര നിർദ്ദേശം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: കൊവിഡ്19 സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് വളരുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. ജില്ലകൾ അടച്ചിടാനുള്ള കേന്ദ്രനിർദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ അമാന്തം കാണിച്ചാൽ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും. കാര്യങ്ങൾ അതീവഗുരുതരമായിട്ടും ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. 24 മണിക്കൂറിനുള്ളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടണമെന്നും കെ. സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർബന്ധമായും നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
BEST PERFORMING STORIES:What is Lockdown? 12 സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ; അറിയേണ്ടതെല്ലാം [NEWS]'ഇന്ത്യയിൽ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആഗോളമരണസംഖ്യ 13000 കടന്നു [NEWS]ഖത്തറില്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച 9 പേര്‍ അറസ്റ്റില്‍ [NEWS]
കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ രാജ്യത്തെ 75 ജില്ലകളിൽ ലോക്ക് ഡൗൺ നടപ്പാക്കണമെന്ന് ഉത്തരവിറക്കിയത്. കോവിഡ് 19 കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന 75 ജില്ലകൾ അടച്ചിടണമെന്നായിരുന്നു നിർദ്ദേശം.

കേരളത്തിൽ 7 ജില്ലകൾ അടച്ചിടണമെന്നായിരുന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇന്നത്തെ യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് സൂചന നൽകിയിരുന്നു.

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നടപ്പാക്കാൻ തയ്യാറാകാതിരുന്നതാണ് നിലപാട് കർക്കശമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായത്. അതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.
First published: March 23, 2020, 11:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories