HOME » NEWS » Corona » KAMAL HAASAN QUASHES CORONAVIRUS RUMOURS AFTER CHENNAI CORPORATION PASTES STICKER ON HIS HOUSE RV

COVID 19| നടൻ കമൽഹാസൻ വീട്ടിൽ ക്വാറന്റൈനിലാണോ? സത്യം എന്ത്?

ഇക്കാര്യത്തിൽ വിശദീകരണവുമായി കമൽഹാസൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: March 28, 2020, 1:19 PM IST
COVID 19| നടൻ കമൽഹാസൻ വീട്ടിൽ ക്വാറന്റൈനിലാണോ? സത്യം എന്ത്?
Kamal-Haasan
  • Share this:
നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ കൊറോണ രോഗലക്ഷണങ്ങളെ തുടർന്ന് വീട്ടിനുള്ളിൽ ക്വാറന്റൈനിൽ കഴിയുകയാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ആൽവാർപേട്ടയിലെ വീട്ടിന് പുറത്ത് ഹോം ക്വാറന്റൈൻ സ്റ്റിക്കർ പതിച്ചതിനെ തുടർന്നായിരുന്നു സോഷ്യൽ മീഡയയിൽ പ്രചാരണം ശക്തമായത്.

ക്വാറന്റൈൻ സ്റ്റിക്കറിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വിശദീകരണവുമായി കമൽഹാസൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നിലവിൽ താൻ മറ്റൊരു വീട്ടിലാണ് കഴിയുന്നതെന്നും മുൻകരുതൽ നടപടി എന്ന നിലയിൽ ഏകാന്തവാസത്തിലാണെന്നുമാണ് കമൽഹാസൻ വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.

You may also like:COVID 19| സക്കീർ ഹുസൈനല്ല;ആനാവൂർ നാഗപ്പൻ; പൊലീസുകാരന് ജില്ലാ സെക്രട്ടറിയുടെ മറുപടി [NEWS]COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]

ഹോം ക്വാറന്റൈൻ നോട്ടീസ് പതിച്ച് മണിക്കൂറുകൾക്കുള്ളിൽ ഗ്രേറ്റർ ചെന്നൈ കോർപറേഷൻ ഇത് നീക്കം ചെയ്തു. അബദ്ധത്തിൽ നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് വിശദീകരണം. എന്നാൽ ഇത് സംസ്ഥാന സർക്കാരിന്റെ അറിവോടെയാണെന്നായിരുന്നുമക്കൾ നീതി മയ്യം വക്താവ് ആരോപിച്ചത്.

കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരുടെ വീടുകൾക്ക് പുറത്ത് കോർപറേഷൻ സ്റ്റിക്കർ പതിച്ചുവരികയാണ്. 'കമൽ ഹാസൻ ജനുവരി മുതൽ ഇന്ത്യയിൽ തന്നെയാണ്. വിദേശയാത്രയൊന്നും നടത്തിയിട്ടില്ല. കോർപറേഷൻ സ്റ്റിക്കർ പതിച്ച കെട്ടിടം മക്കൾ നീതി മയ്യം പാർട്ടി ഓഫീസാണ്. അവിടെ സുരക്ഷാ ജീവനക്കാരുണ്ട്. അവരോട് പോലും ചോദിക്കാതെയാണ് അധികൃതർ രാത്രിയെത്തി ഹോം ക്വാറന്റൈൻ നോട്ടീസ് പതിപ്പിച്ചത്'- വക്താവായ മുരളി അപ്പാസിനെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

"കമൽഹാസന്റെ മുൻ പങ്കാളി ഗൗതമി ദുബായിൽ നിന്ന് അടുത്തിടെയാണ് മടങ്ങിയെത്തിയതാണ്. അവരുടെ പാസ്പോർട്ടിലെ വിലാസത്തിലുള്ള വീടാണത്. അതുകൊണ്ടാണ് അവിടെ ഞങ്ങളുടെ സ്റ്റാഫ് നോട്ടീസ് പതിപ്പിച്ചത്.''- ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കമ്മീഷണർ ജി പ്രകാശിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഈ വീട് താൽക്കാലിക ആശുപത്രിയാക്കാൻ വിട്ടുനൽകാമെന്ന് നേരത്തെ കമൽഹാസൻ ട്വീറ്റ് ചെയ്തിരുന്നു.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Published by: Rajesh V
First published: March 28, 2020, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading