കണ്ണൂർ: കോവിഡ് 19 വ്യാപനം തടയുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള പരിപാടി വിഭാവനം ചെയ്ത് കണ്ണൂർ ജില്ലാ ഭരണകൂടം . പൊതുഇടങ്ങളിൽ സുരക്ഷാ മാനദണ്ഡം ഉറപ്പാക്കുകയാണ് "പൂച്ചയ്ക്ക് ഞാൻ മണികെട്ടും " എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊവിഡിനോടൊപ്പം ജീവിക്കുക എന്നത് നമ്മുടെ ചരിത്ര നിയോഗമാണ്'. ഈ വെല്ലുവിളിയെ എങ്ങനെ വിജയകരമായി നാം ഏറ്റെടുത്തു എന്നതു പരിഗണിച്ചാണ് കേരളം ഭാവിയിൽ വിലയിരുത്തപ്പെടുക. ഈ ആമുഖത്തോടു കൂടിയാണ് കണ്ണൂർ ജില്ലാ കലക്ടർ ടി വി സുഭാഷ് "പൂച്ചക്ക് ഞാൻ മണികെട്ടും " എന്ന പദ്ധതി ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തുന്നത്.
ക്വാറന്റീൻ വ്യവസ്ഥകൾ കർശനമായി പാലിക്കുക, മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, പൊതുസ്ഥലത്ത് തുപ്പാതിരിക്കുക, തുടങ്ങിയ സുരക്ഷ മുൻകരുതൽ ഉറപ്പാക്കുന്നതാണ് പദ്ധതി.
"മാർക്കറ്റുകൾ, ഷോപ്പിങ്ങ് കോംപ്ലക്സുകൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ, മറ്റ് തൊഴിലിടങ്ങൾ ,കൃഷിസ്ഥലങ്ങൾ, ആശുപത്രികൾ ,ആരാധനാലയങ്ങൾ, ബസ്സ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട്, കളിസ്ഥലങ്ങൾ, മറ്റ് പൊതുയിടങ്ങൾ തുടങ്ങി മനുഷ്യർ കൂട്ടമായി വരാൻ സാദ്ധ്യതയുള്ളയിടങ്ങളിലെല്ലാം ജാഗ്രത പാലിക്കുക എന്നത് ഒരു ശീലമാകേണ്ടിയിരിക്കുന്നു " , കണ്ണൂർ ജില്ലാ കലക്ടർ വ്യക്തമാക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്ക് സ് , ഡ്രോൺ സംവിധാനങ്ങൾ എന്നിവ പദ്ധതി നടപ്പാക്കുന്നതിനായി പ്രയോജനപ്പെടുത്തും.
സുരക്ഷ മുൻകരുതലുകളുടെ ലംഘനം റിപ്പോർട്ട് ചെയ്യുന്നതിന് ബെൽ ദി ക്യാറ്റ് എന്ന മൊബൈൽ ആപ്പും മറ്റ് പബ്ലിക് പ്ലാറ്റ്ഫോമുകളും ഉണ്ടായിരിക്കും. ലംഘനങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ ആളുകൾക്ക് ഫോട്ടോ, വീഡിയോ എന്നിവ ഷെയർ ചെയ്യാം.
You may also like:'Facebook Privacy പ്രൊഫൈൽ ലോക്ക് ചെയ്ത് സ്വകാര്യത സംരക്ഷിക്കാം; സ്ത്രീകൾക്കായി ഫേസ്ബുക്കിന്റെ പുതിയ ഫീച്ചർ
[PHOTO]'ബിഗ് ബോസ് താരത്തിന്റെ അച്ഛനെതിരെ പീഡന പരാതി; തോക്കു ചൂണ്ടി പീഡിപ്പിച്ചെന്ന് യുവതി
[NEWS]"Happy Birthday Mohanlal|'നിങ്ങൾ ഞങ്ങളിൽ ഒരംഗം'; കേരള പൊലീസിന് വേണ്ടി പിറന്നാളാശംസകൾ നേർന്ന് ഡിജിപി [NEWS]പൊതുജനങ്ങൾക്ക് ഈ ആശയം മറ്റുള്ളവരിൽ എത്തിക്കുന്നതിനായി പോസ്റ്ററുകൾ, വീഡിയോ , ട്രോളുകൾ, ഗാനങ്ങൾ നിർമ്മിച്ച് പങ്കാളികളാകാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.