നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Vaccine Challenge | വാക്‌സിന്‍ ചലഞ്ചുമായി കാന്തപുരം വിഭാഗം യുവജന സംഘടന

  Vaccine Challenge | വാക്‌സിന്‍ ചലഞ്ചുമായി കാന്തപുരം വിഭാഗം യുവജന സംഘടന

  എസ് വൈ എസ് വാക്സിന്‍ ചലഞ്ചിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി സി എം ഡി ആര്‍ എഫിലേക്ക് സംഭാവന നല്‍കി നിര്‍വഹിച്ചു

  covid vaccine

  covid vaccine

  • Share this:
  കോഴിക്കോട് : കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ വാക്സിന്‍ ചലഞ്ചുമായി എസ് വൈ എസ് രംഗത്ത്.  എസ് വൈ എസിന്റെ മുഴുവന്‍ യൂണിറ്റുകളിലെയും പ്രവര്‍ത്തകര്‍ ഇന്നും നാളെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കും. കൊവിഡിന്റെ രണ്ടാം തരംഗം കേരളത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ  സര്‍ക്കാറിന് സര്‍വ പിന്തുണയും നല്‍കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്. ഒരു കോടി വാക്സിന്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എസ് വൈ എസ് സ്വാഗതം ചെയ്തു.

  Also Read- Covid 19 | സംസ്ഥാനത്ത് 35,013 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 25.34

  1300 കോടി രൂപ ഇതിനുവേണ്ടി ചിലവ് വരും. നാം കേരളീയര്‍ ഒന്നിച്ചു നിന്നാല്‍ ഈ  പ്രതിസന്ധിഘട്ടം സര്‍ക്കാറിന് അതിജീവിക്കാന്‍ കഴിയുമെന്ന് എസ് വൈ എസ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എസ് വൈ എസ് വാക്സിന്‍ ചലഞ്ചിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി സി എം ഡി ആര്‍ എഫിലേക്ക് സംഭാവന നല്‍കി നിര്‍വഹിച്ചു.

  Also Read-'കൂട്ടംകൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണം'; മുഖ്യമന്ത്രി

  പ്രാണവായുവിന് വേണ്ടി മനുഷ്യന്‍ നെട്ടോട്ടമോടുമ്പോള്‍ കൊവിഡ് വാക്സിന്റെ വിലനിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് ലജ്ജാകരമാണെന്നും കോടതികളുടെ നിര്‍ണായക ഇടപെടലുകളാണ് രാജ്യത്തിന്  പ്രതീക്ഷ നല്‍കുന്നതെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഡോ.എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എ മുഹമ്മദ് പറവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് സംഭാവന ചെയ്യണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരും ആവശ്യപ്പെട്ടിരുന്നു.
  Published by:Jayesh Krishnan
  First published:
  )}