COVID 19 | വീട്ടിലെ രണ്ട് ജോലിക്കാർക്ക് വൈറസ് ബാധ; കരൺ ജോഹറും കുടുംബവും ഐസൊലേഷനിൽ

വീട്ടിലെ മറ്റുള്ളവർക്ക് രോഗലക്ഷണങ്ങൾ കാണിച്ചിട്ടില്ല. സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.

News18 Malayalam | news18-malayalam
Updated: May 26, 2020, 11:48 AM IST
COVID 19 | വീട്ടിലെ രണ്ട് ജോലിക്കാർക്ക് വൈറസ് ബാധ; കരൺ ജോഹറും കുടുംബവും ഐസൊലേഷനിൽ
karan johar (instagram)
  • Share this:
ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ വീട്ടിൽ രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കരൺ ജോഹർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ബ്രിഹൺമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരെ വിവരം ഉടനടി അറിയിച്ചതായും താനടക്കമുള്ള വീട്ടിലെ മറ്റെല്ലാവരും സെൽഫ് ഐസൊലേഷനിലേക്ക് മാറിയതായും കരൺ അറിയിച്ചു.

You may also like:മകളുടെ സ്കൂൾ ഫീസടയ്ക്കണം; വൃക്ക വിൽക്കാൻ അനുമതി തേടി പ്രധാനമന്ത്രിക്ക് രക്ഷിതാവിന്റെ കത്ത് [NEWS]SSLC and Plus Two examinations: കണ്ണൂരിൽ കണ്ടെയ്ൻമെന്‍റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങൾക്ക് സമീപം നിരോധനാജ്ഞ [NEWS]SSLC and Plus Two examinations | സ്കൂളിനു മുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി [NEWS]
വീട്ടിലെ മറ്റുള്ളവർക്ക് രോഗലക്ഷണങ്ങൾ കാണിച്ചിട്ടില്ല. സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും 14 ദിവസം സെൽഫ് ഐസൊലേഷൻ പൂർത്തിയാക്കും.

ജോലിക്കാർക്ക് മികച്ച ചികിത്സ തന്നെ ലഭ്യമാക്കുമെന്ന് കരൺ ജോഹർ അറിയിച്ചു.

നേരത്തേ ബോണി കപൂറിന്റെ വീട്ടിലെ സഹായിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ ഐസൊലേഷനിലേക്ക് മാറി.

First published: May 26, 2020, 11:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading