HOME » NEWS » Corona » KARIPUR GOLD SMUGGLING CUSTOMS RELEASED SAJESH AFTER QUESTIONING AR TV

കരിപ്പൂർ സ്വർണ കടത്ത്: സജേഷിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം പിടിച്ച ദിവസം സജേഷിന്റെ കാറിലാണ് അർജുൻ ആയങ്കി വിമാനത്താവളത്തിലെത്തിയത്

News18 Malayalam | news18-malayalam
Updated: June 30, 2021, 9:09 PM IST
കരിപ്പൂർ സ്വർണ കടത്ത്: സജേഷിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു
Customs_Kochi
  • Share this:
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഡി വൈ എഫ് ഐ ചെമ്പിലോട് മേഖല മുൻ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ്  ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നാണ് സജേഷ് കസ്റ്റംസിന് നൽകിയ മൊഴി. സജേഷിന്റെ മൊഴി വിശദമായി പഠിച്ച ശേഷമാകും വീണ്ടും ചോദ്യം ചെയ്യണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം പിടിച്ച ദിവസം സജേഷിന്റെ കാറിലാണ് അർജുൻ ആയങ്കി വിമാനത്താവളത്തിലെത്തിയത്. സജേഷിന്‍റെ കാർ എങ്ങനെ അർജുൻ ആയങ്കി ഉപയോഗിച്ചു, സ്വർണക്കടത്തിൽ സജേഷിനു പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്ന് സജേഷ് പറഞ്ഞു. ഒരു സുഹൃത്ത് വഴിയാണ് അർജ്ജുനിനെ പരിചയപ്പെടുന്നത്. അർജുൻ ആയങ്കിക്ക്‌ കാർ വാങ്ങുന്നതിന് സിബിൽ റേറ്റ് കുറവായിരുന്നു. അതിനാലാണ് തന്റെ പേരിൽ വാഹനം എടുത്തു നൽകിയത്.

പിന്നീട് തന്റെ പേരിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അർജുനൻ അതിന് തയ്യാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് കൊടുത്തിരുന്നതായും സജേഷ് കസ്റ്റംസിനോട്  പറഞ്ഞു.
സജേഷിനോട് രാവിലെ 11ന് കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. രണ്ടു മണിക്കൂർ നേരത്തെ ഒമ്പത് മണിക്ക് സജേഷ് കസ്റ്റംസ് ഒഫീസിലെത്തി. തുടർന്ന് ഏഴു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് രാജേഷിനെ വിട്ടയച്ചത്.

Also Read- മഹാരാഷ്ട്രയിൽ നിന്നും എത്തിയ ആ കറുത്ത കാർ എവിടെ? കാറിനായുള്ള അന്വേഷണത്തിൽ പൊലീസ്

അതേസമയം നേരത്തെ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ഇടനിലക്കാരൻ മുഹമ്മദ് ഷെഫീഖ്. സ്വർണവുമായി വരുന്ന ദിവസം അർജുൻ 25ലേറെ തവണ വിളിച്ചിരുന്നുവെന്നും, കൂടുതലും വാട്സാപ്കോളുകൾ ആയിരുന്നുവെന്നുമാണ് മൊഴി. അർജുനേയും ഷെഫീഖിനേയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഇത് പറഞ്ഞത്.കള്ളകടത്തിനായി അർജുൻ ആയങ്കിക്ക് കീഴിൽ യുവാക്കളുടെ വൻ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്‍റെ  കണ്ടെത്തൽ. സ്വർണക്കടത്തിലെ പങ്ക് വ്യക്തമായതോടെ സജേഷിനെ ഡിവൈഎഫ്ഐയിൽ നിന്നും സിപിഎമിന്റെ പ്രാഥമികഅംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.

സി. സജേഷിനെ കുരുക്കുന്നതാണ് കസ്റ്റംസിന്റെ റിമാൻഡ് റിപ്പോർട്ട്. അർജുൻ ഉപയോഗിച്ചിരുന്ന സജേഷിന്റെ കാർ യഥാർത്ഥത്തിൽ അർജുന്റെ കാർ തന്നെയാണെന്നും സജേഷ് അർജുന്റെ ബിനാമിയാണെന്നുമാണ് കണ്ടെത്തൽ. ബിനാമി ഇടപാടുകളിലടക്കം ചോദ്യം ചെയ്യാനാണ് സജേഷിനെ വിളിപ്പിച്ചത്. അർജുൻ ആയങ്കിയെ ജൂലൈ 6 വരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ 5 വരെയുമാണ് കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.
Published by: Anuraj GR
First published: June 30, 2021, 9:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories