'സേവ് കര്‍ണാടക ഫ്രം പിണറായി'; അതിര്‍ത്തി തുറക്കില്ലെന്ന് BJP അധ്യക്ഷന്‍

പിണറായി വിജയന്‍ രാഷ്ട്രീയം കളിക്കരുതെന്നും കാസര്‍കോട്ടെ ജനങ്ങള്‍ക്കാവശ്യമായ സൗകര്യം അവിടെത്തന്നെ ഒരുക്കിനല്‍കണമെന്നും കർണാടക BJP അധ്യക്ഷൻ ആവശ്യപ്പെട്ടു.

News18

News18

 • Share this:
  ബെംഗളൂരു: കേരളത്തിലേക്കുള്ള അതിർത്തി തുറക്കില്ലെന്ന പ്രഖ്യാപനവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍. 'സേവ് കര്‍ണാടക ഫ്രം പിണറായി' എന്ന ഹാഷ്ടാഗിലുള്ള ട്വീറ്റലാണ് കട്ടീൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.‌

  കാസര്‍കോട് ജില്ലയിലുള്ള അത്രയും  കോവിഡ് 19 രോഗബാധിതർ കർണാടകത്തിൽ ഇല്ലെന്നും ഇത്തരമൊരു സന്ദര്‍ഭത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും കട്ടീൽ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

  വിദ്യാഭ്യാസ, ആരോഗ്യ വിഷയങ്ങളില്‍ കാസര്‍കോട്ടെ ജനങ്ങളെ എപ്പോഴും കര്‍ണാടകം പരിഗണിച്ചിട്ടുണ്ട്. പിണറായി വിജയന്‍ രാഷ്ട്രീയം കളിക്കരുത്. കാസര്‍കോട്ടെ ജനങ്ങള്‍ക്കാവശ്യമായ സൗകര്യം അവിടെത്തന്നെ ഒരുക്കിനല്‍കാന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്നും കട്ടീല്‍ മറ്റൊരു ട്വീറ്റില്‍ പറയുന്നു.
  You may also like:200 കി.മീ! ഗർഭിണിയായ ഭാര്യയുടെ അടുത്തെത്താൻ അതിഥി തൊഴിലാളി നടന്ന ദൂരം [NEWS]സാലറി ചലഞ്ച് : 'ഒരു നിർബന്ധവുമില്ല, സന്മനസ്സുള്ളവർ മാത്രം നൽകിയാൽ മതി'; തോമസ് ഐസക്ക് [NEWS]കോവിഡ് 19 ഭീതി: ഹോം ക്വാറന്റൈനിലിരുന്ന യുവാവ് ജീവനൊടുക്കി [NEWS]

  ഇതിനിടെ അതിർത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയെ സമീപിക്കും.

  ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

  Published by:Aneesh Anirudhan
  First published:
  )}