1610 കോടിയുടെ പാക്കേജുമായി കർണാടക; ബാർബർമാർക്കും ഓട്ടോഡ്രൈവർമാർക്കും 5000 രൂപ; മദ്യത്തിന് എക്സൈസ് തീരുവ ഉയർത്തി

Karnataka Package | ഏഴുലക്ഷം ഓട്ടോറിക്ഷാ- ടാക്സി ഡ്രൈവർമാർക്ക് 5000 രൂപ വീതം ലഭിക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വൈദ്യുതി ബില്ലിൽ രണ്ടു മാസത്തെ ഇളവ്. 

കർ‌ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

കർ‌ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

 • Share this:
  ബെംഗളൂരു: 1610 കോടി രൂപയുടെ ലോക്ക്ഡൗൺ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കർണാടക സർക്കാർ കൃഷിക്കാർ, ചെറുകിട, ഇടത്തരം സംരംഭകർ, കൈത്തറി നെയ്ത്തുകാർ, പൂ കൃഷി ചെയ്യുന്നവർ, അലക്കുജോലിക്കാർ, ഓട്ടോ, ടാക്സി ഡ്രൈവർമാർ എന്നിവർക്ക് പാക്കേജ് ഗുണം ചെയ്യും. മദ്യത്തിന്മേലുള്ള എക്സൈസ് തീരുവ 11 ശതമാനം ഉയർത്തിയിട്ടുണ്ട്. നേരത്തെ ബജറ്റിൽ ആറുശതമാനം വർധന പ്രഖ്യാപിച്ചതിന് പുറമെയാണിത്.

  വിളനാശത്തിന് പൂ വിൽപനക്കാർക്ക് ഹെക്ടറിന് 25,000 രൂപയുടെ ആശ്വാസം ലഭിക്കും. അലക്കുജോലിക്കാർക്കും ബാർബർമാർക്കും ഒറ്റത്തവണ 5000 രൂപ നഷ്ടപരിഹാരം നൽകും. ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് 5000 രൂപ ഒറ്റത്തവണ ആശ്വാസം ലഭിക്കും. നിർമാണത്തൊഴിലാളികൾക്ക് നേരത്തെ ലഭിച്ച 2000 രൂപയ്ക്ക് പുറമേ 3000 രൂപ കൂടി ലഭിക്കും.

  ‘കോവിഡ് 19 കർഷകരെ മാത്രമല്ല, നഗര, ഗ്രാമപ്രദേശങ്ങളിലെ ബാർബർ, അലക്കു ജോലിക്കാർ എന്നിവരെയും ബാധിച്ചിട്ടുണ്ട്. 5,000 രൂപ വീതം ഒറ്റത്തവണ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത് 60,000ത്തോളം അലക്കു ജോലിക്കാർക്കും 2,30,000 ബാർബറുകൾക്കും പ്രയോജനം ചെയ്യും’– മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു.

  TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]

  കൈത്തറി തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ടുവഴി 2000 രൂപ നൽകും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വൈദ്യുതി ബില്ലിൽ രണ്ടുമാസത്തെ ഇളവ് ലഭിക്കും. വൻകിട വ്യവസായങ്ങളുടെ വൈദ്യുതി ബില്ലുകൾ രണ്ടുമാസത്തേക്ക് മാറ്റിവയ്ക്കും.

  നിലവിൽ കർണാടകയിലെ മൂന്നു ജില്ലകൾ കോവിഡ് റെഡ്സോണിലാണ്. സംസ്ഥാനത്ത് ഇതുവരെ 29 മരണം ഉൾപ്പെടെ 671 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  First published:
  )}