HOME » NEWS » Corona »

Covid 19 | കർണാടകയിലെ കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു

58 കാരനായ ഡി.കെ ശിവകുമാറിനെ ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ അദ്ദേഹത്തിന് ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നു

News18 Malayalam | news18-malayalam
Updated: August 25, 2020, 3:44 PM IST
Covid 19 | കർണാടകയിലെ കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു
ഡി കെ ശിവകുമാർ
  • Share this:
ബെംഗളുരു: കോവിഡ് 19 സ്ഥിരീകരിച്ച പാർട്ടി അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കർണാടകയിലെ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. “അതെ, അദ്ദേഹത്തിന് കോവിഡ് -19 സ്ഥിരീകരിച്ചു. നഗരത്തിലെ രാജാജിനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്,” കോൺഗ്രസ് വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

58 കാരനായ ഡി.കെ ശിവകുമാറിനെ ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ അദ്ദേഹത്തിന് ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുണ്ടായിരുന്നു. രണ്ട് ദിവസമായി നടുവേദനയും ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നു. ഇതോടെയാണ് അദ്ദേഹത്തെ രാജാജിനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അനാരോഗ്യത്തെ തുടർന്ന് സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്കുള്ള പര്യടനം മാറ്റിവയ്ക്കുകയാണെന്ന് ശിവകുമാർ ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. "ആരോഗ്യപരമായ കാരണങ്ങളാൽ, ഓഗസ്റ്റ് 24, 25 തീയതികളിൽ നിശ്ചയിച്ചിരുന്ന വെള്ളപ്പൊക്കബാധിത പ്രദേശങ്ങളായ ബെലഗാവി, ബാഗൽകോട്ട ജില്ലകളിലേക്കുള്ള എന്റെ സന്ദർശനം മൂന്ന് ദിവസത്തേക്ക് മാറ്റിവച്ചു. പുതിയ സന്ദർശന തീയതി ഉടൻ അറിയിക്കും"-, അദ്ദേഹം പറഞ്ഞു.
You may also like:Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ [NEWS]Annamalai Kuppuswamy| കർണാടക പൊലീസിലെ 'സിങ്കം'; ഐപിഎസ് രാജിവെച്ച യുവ ഓഫീസർ തമിഴ്നാട്ടിൽ ബിജെപിയിൽ ചേർന്നു [NEWS] കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ് [NEWS]
കോവിഡിൽ നിന്ന് ഡി.കെ ശിവകുമാർ വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു.
Published by: Anuraj GR
First published: August 25, 2020, 3:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories