COVID 19| കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു

നേരത്തെ കോവിഡ് സ്ഥിരീകരിച്ച കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും സിദ്ധരാമയ്യയും മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്.

News18 Malayalam | news18-malayalam
Updated: August 4, 2020, 9:05 AM IST
COVID 19| കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു
സിദ്ധരാമയ്യ
  • Share this:
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്. നിലവിൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സമ്പർക്കത്തിൽ വന്നവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. നേരത്തെ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി യെദ്യുരപ്പയും നിലവിൽ മണിപ്പാൽ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.

Related News- COVID 19 | സിപിഎം പിബി അംഗം മുഹമ്മദ് സലീമിന് കോവിഡ് സ്ഥിരീകരിച്ചു 

COVID 19| സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു



കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിനും രോഗം സ്ഥിരീകരിച്ചു.
Published by: Rajesh V
First published: August 4, 2020, 9:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading