നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കേരളത്തിൽനിന്ന് വരുന്നവർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി കർണാടകം

  Covid 19 | കേരളത്തിൽനിന്ന് വരുന്നവർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി കർണാടകം

  കേരളത്തില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കൂടുതൽ ജാഗ്രത പുലർത്താൻ കർണാടകം തീരുമാനിച്ചത്

  Covid 19

  Covid 19

  • Share this:
   മംഗളുരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവർക്ക് ആര്‍. ടി-പി. സി. ആര്‍ പരിശോധന നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. മംഗളൂരു ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഡോ. രാജേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍ക്കും കർണാടകയിൽ പ്രവേശിക്കാൻ ആര്‍. ടി-പി. സി. ആര്‍ പരിശോധന നിർബന്ധമാക്കിയതായി അദ്ദേഹം അറിയിച്ചു.

   കേരളത്തില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കൂടുതൽ ജാഗ്രത പുലർത്താൻ കർണാടകം തീരുമാനിച്ചത്. മഹാരാഷ്ട്രയിലും ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ രണ്ടു സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്ക് ആർ ടി- പിസിആർ പരിശോധന നിർബന്ധമാക്കിയത്.

   തലപ്പാടി, സാറടുക്ക, ജാല്‍സൂര്‍, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകള്‍ 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായാണ് വിവരം. കേരളത്തിലേക്കുള്ള മറ്റു റോഡുകളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു.

   Also Read- കോവിഡ് മുക്തരാവയവർക്ക് രുചിയും മണവും തിരികെ ലഭിക്കാൻ ഒരു വർഷം വരെ എടുക്കാം; പഠന റിപ്പോർട്ട് 

   അതിനിടെ രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,148 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,02,79,331 ആയി. ഇതിൽ 2,93,09,607 പേർ രോഗമുക്തി നേടി. നിലവിൽ 5,72,994 പേരാണ് ചികിത്സയിൽ തുടരുന്നത്.

   രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു നിൽക്കുന്നത് നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ ദിവസം മാത്രം 58,578 പേരാണ് കോവിഡ് മുക്തി നേടിയത്. നിലവിൽ 96.80% രാജ്യത്തെ രോഗമുക്തി നിരക്ക്.
   മരണനിരക്കിലും മുൻദിവസങ്ങളെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 979 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 3,96,730 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.

   Also Read-കോവിഡ് ചികിത്സക്കായി ചെലവായത് 22 കോടി രൂപ; ചർച്ചയായി ടിക്ക് ടോക്കിൽ പങ്കുവെച്ച വീഡിയോ

   വാക്സിനേഷൻ നടപടികളും രാജ്യത്ത് സജീവമായി പുരോഗമിക്കുന്നുണ്ട്. ഇതിനിടെ പ്രതിദിന കോവിഡ് കണക്കിൽ മുന്നില്‍ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളം വാക്സിനേഷൻ മാർഗരേഖ പരിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 18 മുതൽ 45 വരെയുള്ള എല്ലാവർക്കും വാക്സീൻ നൽകാനാണ് പുതിയ തീരുമാനം. മുൻഗണന വിഭാഗം എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും വാക്സിൻ നൽകും.

   18 വയസുമുതലുള്ളവർക്ക് വാക്‌സിനേഷനായി രജിസ്ട്രേഷൻ
   നേരത്തെ ആരംഭിച്ചിരുന്നെങ്കിലും രോഗബാധിതർക്കും
   മറ്റ് മുൻഗണനയുള്ളവർക്കും മാത്രമാണ് കുത്തിവെപ്പ്
   നൽകിയിരുന്നത്. എന്നാൽ ഇനി മുൻഗണനാ വ്യത്യാസമില്ലാതെ
   തന്നെ വാക്സിൻ ലഭിക്കും. 18 മുതലുള്ള എല്ലാവരെയും ഒരു
   ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെപ്പ് നടത്താൻ ആരോഗ്യവകുപ്പ്
   ഉത്തരവിറക്കി. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയത്തിലെ
   മാർഗനിർദ്ദേശമനുസരിച്ചാണ് തീരുമാനം.
   Published by:Anuraj GR
   First published:
   )}