COVID 19| കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

COVID 19| യെദ്യൂരപ്പ മന്ത്രിസഭയില്‍ കോവിഡ് ബാധിതനാകുന്ന അഞ്ചാമത്തെയാളാണ് ശ്രീരാമലു

ബി ശ്രീരാമലു

ബി ശ്രീരാമലു

  • Share this:
    ബെംഗളൂരു: കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

    ബംഗളുരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് മന്ത്രി ഇപ്പോഴുള്ളത്. രോഗമുക്തി നേടി ഉടന്‍ കര്‍മനിരതനാകാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. യെദ്യൂരപ്പ മന്ത്രിസഭയില്‍ കോവിഡ് ബാധിതനാകുന്ന അഞ്ചാമത്തെയാളാണ് ശ്രീരാമലു.


    രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോവണമെന്ന് ബി ശ്രീരാമലു ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, വനം മന്ത്രി ആനന്ദ് സിംഗ്, ടൂറിസം മന്ത്രി സി ടി രവി, ബിസി പാട്ടീല്‍ എന്നിവര്‍ക്കാണ് മുന്‍പ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
    Published by:user_49
    First published:
    )}