• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Karnataka lockdown| കർണാടകയിൽ ലോക്ക്ഡൗൺ ജൂണ്‍ 14വരെ നീട്ടി

Karnataka lockdown| കർണാടകയിൽ ലോക്ക്ഡൗൺ ജൂണ്‍ 14വരെ നീട്ടി

30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്.

BS Yediyurappa

BS Yediyurappa

  • Share this:
    ബെംഗളൂരു: കർണാടകത്തിൽ ലോക്ക്ഡൗൺ ഈ മാസം 14വരെ നീട്ടി. മെയ് 10നാണ് കർണാടകയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. അത് പിന്നീട് രണ്ട് തവണ നീട്ടി. 30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.

    ഉയര്‍ന്ന നിരക്കിലുള്ള കോവിഡ് പോസിറ്റിവിറ്റി, മരണ നിരക്കുകള്‍ എന്നിവ കാരണമാണ് ലോക്ക്ഡൗൺ നീട്ടിയത്. ''ആരോഗ്യം, ജീവിതം, ഉപജീവനമാര്‍ഗം എന്നിവയാണ് ഞങ്ങളുടെ മുന്‍ഗണന. ഇത് മനസില്‍ വച്ചുകൊണ്ട്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെയാകുക, പ്രതിദിന കേസുകള്‍ അയ്യായിരത്തില്‍ താഴെയാവുക, കേസ് മരണനിരക്ക് (സിഎഫ്ആര്‍) ഒരു ശതമാനത്തില്‍ താഴെയാവുക എന്നിവ നേടും വരെ ലോക്ക്ഡൗണ്‍ തുടരുകയെന്നതാണ് മാര്‍ഗം,”സാങ്കേതിക ഉപദേശക സമിതി തലവനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. എം.കെ.സുദര്‍ശന്‍ പറഞ്ഞു.

    Also Read- ഇന്ത്യയിലെയും ലോകത്തിലെയും COVID-19 വാക്‌സിനുകളെ കുറിച്ച് അറിയാം 

    പ്രതിദിന കേസുകളുടെ എണ്ണം മേയ് തുടക്കത്തിലുണ്ടായിരുന്ന അന്‍പതിനായിരത്തില്‍നിന്ന് 15,000 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആകെയുള്ള 30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിനു മുകളിലാണ്. 10 ജില്ലകളില്‍ ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതലുണ്ട്. ഏഴു ദിവസത്തെ സംസ്ഥാന ശരാശരി ടിപിആര്‍ 14 ശതമാനമാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. മേയ് 31 ന് 3.24 ശതമാനമായിരുന്നു കര്‍ണാടകയിലെ സിഎഫ്ആര്‍. 18 ജില്ലകളില്‍ സിഎഫ്ആര്‍ ഒരു ശതമാനത്തിനു മുകളിലായിരുന്നു.

    Also Read- വാക്സിനേഷനായി ഗ്രാമങ്ങൾ ദത്തെടുക്കാം; മൊഹാലി ഭരണകൂടത്തിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു

    മെയ് മാസത്തിൽ കര്‍ണാടകയില്‍ 13,760 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഏപ്രിലിലെ മരണസംഖ്യയായ 3209ന്റെ നാലിരട്ടിയാണിത്. കഴിഞ്ഞ മാസം ബെംഗളൂരുവില്‍ മാത്രം 7085 പേര്‍ മരിച്ചു. ഏപ്രിലില്‍ ഇത് 1907 ആയിരുന്നു. 29,554 ആണ് കര്‍ണാടകയിലെ മൊത്തം കോവിഡ് മരണസംഖ്യ. ഇതിന്റെ 57 ശതമാനവും ഏപ്രില്‍, മേയ് മാസങ്ങളിലാണ്. ബെംഗളൂരുവിലെ മൊത്തം മരണ സംഖ്യയായ 13,622ന്റെ 66 ശതമാനവും ഈ മാസങ്ങളിലാണ്.

    Also Read- ബാങ്ക് ജീവനക്കാർക്കും കിടപ്പുരോഗികൾക്കും കോവിഡ് വാക്സിൻ; സംസ്ഥാനത്ത് 11 വിഭാഗങ്ങളെക്കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി

    ലോക്ക്ഡൗണില്‍ വേഗത്തില്‍ ഇളവ് നല്‍കുന്നതില്‍ കര്‍ണാടക അതിജാഗ്രത പുലര്‍ത്തുന്നതിന്റെ ഒരു കാരണമിതാണ്. ഉയര്‍ന്ന ടിപിആര്‍ ഉള്ള മൈസൂര്‍, ഹാസന്‍, തുംകൂര്‍ തുടങ്ങിയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നു ഡോ. സുദര്‍ശന്‍ ശുപാര്‍ശ ചെയ്തു. ഓക്‌സിജന്‍ കിടക്കകള്‍ 60 ശതമാനത്തിലേറെ നിറഞ്ഞതോ ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ളതോ ആയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ കര്‍ണാടക കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
    Published by:Rajesh V
    First published: