ഇനി കോവിഡിനെ പേടിക്കാതെ ക്ഷേത്രങ്ങളിൽ നിന്ന് തീർത്ഥം വാങ്ങാം; പുതിയ ഉപകരണവുമായി കർണാടക പ്രൊഫസർ

Theertha Dispenser | ക്ഷേത്രങ്ങളിൽ സമ്പർക്കമോ പരസ്പർശമോ ഇല്ലാതെ തീർത്ഥം ലഭ്യമാക്കാൻ കഴിയുന്ന പുതിയ തീർത്ഥ ഡിസ്പെൻസർ കണ്ടുപിടിച്ചിരിക്കുന്നത് കർണാടക സ്വദേശിയായ ഒരു പ്രൊഫസറാണ്.

News18 Malayalam | news18-malayalam
Updated: June 22, 2020, 3:10 PM IST
ഇനി കോവിഡിനെ പേടിക്കാതെ ക്ഷേത്രങ്ങളിൽ നിന്ന് തീർത്ഥം വാങ്ങാം; പുതിയ ഉപകരണവുമായി കർണാടക പ്രൊഫസർ
News18 Malayalam
  • Share this:
നിനച്ചിരിക്കാതെ വന്ന കോവിഡ് ദുരന്തകാലം ലോകമെമ്പാടും വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.  ശാരീരിക അകലം പാലിച്ചും മാസ്കും കൈയുറകളും ധരിച്ചും കൊറോണ വൈറസിനെ അകലെ നിർത്താനാണ് ലോകജനതയുടെ ശ്രമം. പ്രതിസന്ധി കാലത്ത് വൈറസ് ബാധ ഏൽക്കാതെ സുരക്ഷിതമായി എങ്ങനെ ജീവിക്കാമെന്ന് ചിന്തിക്കുകയാണ് ചിലർ. അത്തരമൊരു ചിന്തയാണ് ഇവിടെ പുതിയ കണ്ടുപിടിത്തതിന് വഴിവെച്ചത്. ക്ഷേത്രങ്ങളിൽ സമ്പർക്കമോ പരസ്പർശമോ ഇല്ലാതെ തീർത്ഥം ലഭ്യമാക്കാൻ കഴിയുന്ന പുതിയ തീർത്ഥ ഡിസ്പെൻസർ കണ്ടുപിടിച്ചിരിക്കുന്നത് കർണാടക സ്വദേശിയായ ഒരു പ്രൊഫസറാണ്.

NMAMIT കോളജിലെ പ്രൊഫസറായ മംഗലാപുരം സ്വദേശി പ്രൊഫസർ സന്തോഷ് ആണ് ഡിസ്പെൻസർ കണ്ടുപിടിച്ചത്. ഡിസ്പെൻസറിന് താഴെ കൈ കൊണ്ടുവരുമ്പോൾ തന്നെ സെൻസർ ഉപയോഗിച്ച് കൈയിലേക്ക് തീർത്ഥ ജലം എത്തിക്കുന്നതാണ് ഉപകരണം. എളുപ്പത്തിൽ സ്ഥാപിക്കാനും തീർത്ഥം നിറയ്ക്കാനും സാധിക്കുമെന്നു മാത്രമല്ല, ചെലവും കുറവാണ്. വൈദ്യുതി വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നതാണ് പുതിയ ഉപകരണമെന്നും സന്തോഷ് പറയുന്നു. 2700 രൂപയാണ് ഒരു യന്ത്രത്തിന് ചെലവ് വരുന്നതെന്നും സന്തോഷ് പറയുന്നു.

TRENDING:ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ്; കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ [NEWS]ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ മാറ്റം വരുത്തി നേപ്പാൾ; ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ 7 വർഷം കാത്തിരിക്കണം [NEWS]ഡേറ്റിങ്ങ് സൈറ്റുകളിൽ കയറുന്നുണ്ടോ? സെക്സ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ചോരുന്നതായി റിപ്പോർട്ട് [NEWS]

കോളജ് ക്യാംപസിലെ മഹാഗണപതി ക്ഷേത്രത്തിലാണ് ഉപകരണം ആദ്യമായി സ്ഥാപിച്ചത്.



കഴിഞ്ഞ ആഴ്ച മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിൽ കൈ കൊണ്ട് തൊടാതെ തന്നെ മണിയടിക്കാൻ കഴിയുന്ന സംവിധാനം സ്ഥാപിച്ചത് വാർത്തയായിരുന്നു. മാന്ദ്സാർ പശുപതിനാഥ് ക്ഷേത്രത്തിലാണ് മണി സ്ഥാപിച്ചത്. നെഹ്റു ഖാൻ എന്നൊരാളാണ് സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മണി രൂപകൽപന ചെയ്തത്.
First published: June 22, 2020, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading