കർണാടക ടൂറിസം മന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 38,843 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് രോഗം സ്ഥിരീകരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: July 13, 2020, 11:44 AM IST
കർണാടക ടൂറിസം മന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 38,843 പേർക്ക് രോഗബാധ
Minister CT Ravi (Image: Twitter)
  • Share this:
ബെംഗളൂരു: കർണാടകയിൽ കോവിഡ് 19 കൂടുതൽ രൂക്ഷമാകുന്നതിനിടയിൽ ടൂറിസം മന്ത്രിക്കും രോഗം സ്ഥിരീകരിച്ചു. ടൂറിസം മന്ത്രി സിടി രവിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്.


സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തേ നടത്തിയ രണ്ട് പരിശോധനകളിൽ ഫലം നെഗറ്റീവായിരുന്നു. മന്ത്രിയുടെ ഭാര്യയുടേയും സ്റ്റാഫ് അംഗങ്ങളുടേയും പരിശോധനാഫലം നെഗറ്റീവാണ്.
TRENDING:Covid 19 Death| സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോട്ടയം സ്വദേശിയായ ഓട്ടോഡ്രൈവർ [NEWS]Padmanabhaswamy Temple| ആചാരപരമായ കാര്യങ്ങളിൽ രാജകുടുംബത്തിന് അവകാശമെന്ന് സുപ്രീംകോടതി [NEWS]ഒടുവിൽ മാസ്ക് ധരിച്ച് ഡൊണാൾഡ് ട്രംപ്; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി [PHOTOS]
രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങളൊന്നും നേരിടുന്നില്ലെന്നും സിടി രവി അറിയിച്ചു. നിലവിൽ വീട്ടിൽ ക്വാറന്റീനിലാണ് മന്ത്രി. ചിക്മഗല്ലൂർ ജില്ലയുടെ ചുമതലയും ഇദ്ദേഹത്തിനാണ്. നേരത്തേ ജില്ലയിലെ മൂന്ന് എംഎൽഎമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ മാത്രം കർണാടകയിൽ, 2,627 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 38,843 ആയി. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനത്ത് ഒരാഴ്ച്ച നീളുന്ന സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ.
Published by: Naseeba TC
First published: July 13, 2020, 11:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading