കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം; നിയന്ത്രണം കടുപ്പിച്ച് കർണാടകം

വ്യോമ, ട്രെയിന്‍, ബസ് ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കാസർഗോഡ്: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കടുപ്പിച്ച് കർണാടകം. 72 മണിക്കൂറിനകം എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പുതിയ ഉത്തരവിറക്കി. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

  കേരളം, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇനിമുതൽ ആര്‍. ടി. പി. സി. ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നേരത്തെ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്കുള്ള ആര്‍. ടി. പി. സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്‍ ഇളവു വരുത്തിയിരുന്നു. ഒരു ഡോസ് വാക്‌സിന്‍ എടുത്തവർക്കാണ് ഇളവ് നൽകിയിരുന്നത്.

  വ്യോമ, ട്രെയിന്‍, ബസ് ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

  വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, ജില്ല അതിര്‍ത്തികള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കാനും അതാത് ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

  കഴിഞ്ഞ ദിവസം രണ്ടായിരത്തോളം കേസുകള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് അതിര്‍ത്തികളില്‍ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. അതേസമയം ആശുപത്രി ആവശ്യങ്ങൾക്ക് യാത്രചെയ്യുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.

  ഇന്ത്യയിൽ രണ്ട് ഡോക്ടർമാർക്ക് മൂന്നു തവണ കോവിഡ് പിടിപെട്ടു; വിശദ പരിശോധനയ്ക്ക് സ്രവം അയച്ചു

  ഇന്ത്യയിലെ രണ്ട് വനിതാ ഡോക്ടർമാർക്ക് മൂന്ന് തവണ കോവിഡ് 19 ബാധിച്ചത് ആരോഗ്യ വിദഗ്ദ്ധർക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. ഡൽഹിയിൽ നിന്നുള്ള 61 കാരിയായ ഡോക്ടർ, മുംബൈയിൽ നിന്നുള്ള 26 കാരിയായ ഡോക്ടർ എന്നിവർക്കാണ് മൂന്നു തവണ കോവിഡ് പിടിപെട്ടത്. രണ്ട് കേസുകളിലും സമാന സാഹചര്യങ്ങളുണ്ടായിരുന്നുവെന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇവരുടെ പരിശോധന ഫലം ഏറെ കുറെ സമാനമായിരുന്നു.

  ഡൽഹിയിലെ 61കാരിയായ ഡോക്ടർക്ക് ആദ്യം 2020 ഓഗസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് 2021 ഏപ്രിലിലും മൂന്നാം തവണ 2021 മെയിലും കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽനിന്നുള്ള ഡോക്ടർ ശ്രുതി ഹലാരിയ്ക്കും മൂന്നു തവണ കോവിഡ് പിടിപെട്ടു. 2020 ജൂണിലും 2021 മെയ് മാസത്തിലും ഒടുവിൽ 2021 ജൂലൈയിലുമാണ് ഡോ. ശ്രുതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇരു ഡോക്ടർമാരും രണ്ടു ഡോസ് വാക്സിനും എടുത്തതിന് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

  Covid 19 | വാക്സിനെടുത്തിട്ടും രണ്ടു തവണ കോവിഡ് പിടിപെട്ടു; 26കാരിയായ ഡോക്ടർ മൂന്ന് തവണ രോഗബാധിതയായി

  കോവിഡ് ഡ്യൂട്ടി ചെയ്ത ഡോക്ടർക്ക് വാക്സിനെടുത്ത ശേഷം രണ്ടു തവണ കോവിഡ് ബാധിച്ചത് ആരോഗ്യമേഖലയെ ആശങ്കയിലാക്കി. മുംബൈയിലെ 26കാരിയായ ഡോക്ടർക്കാണ് വാക്സിനെടുത്ത ശേഷം രണ്ടു തവണ കോവിഡ് പിടിപെട്ടത്. ഒരു വർഷത്തിനിടെ ആകെ മൂന്നു തവണയാണ് ഇവർക്ക് കോവിഡ് പിടിപെട്ടത്. അതേസമയം വാക്സിനെടുത്ത ശേഷവും രോഗം ബാധിച്ചതിനെ തുടർന്ന് ഡോക്ടറുടെ സാംപിൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജനിതക ശ്രേണീകരണത്തിന് സാംപിൾ അയച്ചു.

  Also Read- ആസ്ട്രാ സെനേക്ക വാക്സിന്‍റെ വിൽപന കുതിച്ചുയർന്നു; ഇപ്പോഴും അംഗീകാരം നൽകാതെ യു.എസ്

  2020 ജൂൺ 17നാണ് ഡോക്ടർക്ക് ആദ്യമായി കോവിഡ് പിടിപെട്ടത്. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ രോഗമുക്തി നേടി. മുംബൈയിലെ കോവിഡ് സെന്‍ററിൽ ജോലി ചെയ്യുമ്പോഴാണ് ആദ്യം രോഗം പിടിപെട്ടത്. അതിനിടെ ഈ വർഷം ആദ്യം തന്നെ രണ്ടു ഡോസ് വാക്സിനും ഡോക്ടർ സ്വീകരിച്ചിരുന്നു. എന്നാൽ മെയ് മാസത്തിൽ വീണ്ടും കോവിഡ് ബാധിക്കുകയായിരുന്നു. വാക്സിൻ സ്വീകരിച്ചതുകൊണ്ട് തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ ഡോക്ടർ കോവിഡിനെ അതിജീവിച്ചു. എന്നാൽ ജൂലൈ ആദ്യം വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ ഡോക്ടറും ആരോഗ്യവിദഗ്ദ്ധരും ആശയ കുഴപ്പത്തിലായി.
  മൂന്നാമത്തെ തവണ നേരിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധന ഫലം വന്നപ്പോൾ ഡോക്ടർ ഞെട്ടി, പോസിറ്റീവായിരുന്നു. ഇതേക്കുറിച്ച് അവരുടെ സീനിയർ ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ, അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കൂടി നിർദേശം അനുസരിച്ച് വിശദ പരിശോധനയ്ക്ക് സാംപിൾ അയച്ചിരിക്കുന്നത്.
  Published by:Anuraj GR
  First published:
  )}