HOME /NEWS /Corona / പാസ്‌പോര്‍ട്ട് കസ്റ്റംസ് കസ്റ്റഡിയിൽ; ദുരൂഹതയേറി കാസർഗോട്ടെ കൊറോണ ബാധിതന്റെ യാത്ര

പാസ്‌പോര്‍ട്ട് കസ്റ്റംസ് കസ്റ്റഡിയിൽ; ദുരൂഹതയേറി കാസർഗോട്ടെ കൊറോണ ബാധിതന്റെ യാത്ര

കോഴിക്കോട് വിമാനത്താവളം

കോഴിക്കോട് വിമാനത്താവളം

പതിനൊന്നാം തീയതിയാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ബാഗില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തിരുന്നു

  • Share this:

    കോഴിക്കോട്: കോവിഡ് രോഗബാധ സ്ഥിരീകരിച്ച കാസർഗോഡ് ഏരിയാൽ സ്വദേശിയുടെ പാസ്പോർട്ട് കസ്റ്റംസ് കസ്റ്റഡിയിൽ.  വിദേശത്തു നിന്നും കടത്തിക്കൊണ്ടുവന്ന സാധനങ്ങൾക്ക് നികുതി അടയ്ക്കാത്തതിനെ തുടർന്നാണ് ഇയാളുടെ പാസ്പോർട്ട് കസ്റ്റംസ് പിടിച്ചുവച്ചത്.

    പതിനൊന്നാം തീയതിയാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധനയിൽ ഇയാളുടെ ബാഗില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തു. നികുതിയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്നു പറഞ്ഞ് ഇയാൾ പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് മടങ്ങി എത്തിയെങ്കിലും പാസ്പോർട്ട് മടക്കി നൽകിയില്ലെന്നാണ് കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നത്.

    You may also like:COVID 19 | 'കാസർകോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തിയെന്നു സൂചന; യാത്രാ വിവരങ്ങളും ദുരൂഹം [NEWS]COVID 19 | അടിമുടി ദുരൂഹത; കാസർഗോട്ടെ കോവിഡ് ബാധിതന് എന്തോ മറയ്ക്കാനുണ്ടെന്ന് ജില്ലാ കളക്ടർ [NEWS]COVID 19| കാസര്‍ഗോഡ് കൊറോണ ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു [NEWS]

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    വിദേശത്ത് നിന്നും സിഗരറ്റുകളും സൗന്ദര്യ വർധക വസ്തുക്കളും നാട്ടിലെത്തിച്ച് വിൽപ നടത്തുന്ന ഇയാൾ ഏറെ നാളായി നിരീക്ഷണത്തിലായിരുന്നെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

    രോഗബാധ സ്ഥിരീകരിച്ചെങ്കിലും എവിടെയൊക്കെ സന്ദർശനം നടത്തിയെന്നതു സംബന്ധിച്ച് വിവരം നൽകാൻ ഇയാൾ ഇതുവരെ തയാറായിട്ടില്ല. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാസർഗോഡ് ജില്ലാ ഭരണകൂടം ഭാഗീക റൂട്ട് മാപ്പ് പുറത്തുവിട്ടു. അതേസമയം മംഗലാപുരം യാത്രയെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ ഇയാൾ ഇതുവരെ തയാറായിട്ടില്ല.

    First published:

    Tags: Corona virus, Corona Virus in UAE, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms