COVID hotspots| കാട്ടാക്കട ഹോട്ട്സ്പോട്ട് പട്ടികയിൽ; 16 പ്രദേശങ്ങളെ ഒഴിവാക്കി

നിലവില്‍ സംസ്ഥാനത്ത് ആകെ 110 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

News18 Malayalam | news18-malayalam
Updated: June 16, 2020, 7:55 PM IST
COVID hotspots| കാട്ടാക്കട ഹോട്ട്സ്പോട്ട് പട്ടികയിൽ; 16 പ്രദേശങ്ങളെ ഒഴിവാക്കി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡ് ഹോട്ട് സ്പോട്ട് പട്ടികയിൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയെ ഉള്‍പ്പെടുത്തി. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടൈമെന്റ് സോണുകളാക്കിയിട്ടുണ്ട്.

അതേസമയം 16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, കണ്ണാടി, കാരാക്കുറിശ്ശി, കൊടുവായൂര്‍, കൊല്ലങ്കോട്, പട്ടാമ്പി, പുതുപരിയാരം, ശ്രീകൃഷ്ണപുരം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, പായിപ്പാട്, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി, മാടപ്പള്ളി, അയ്മനം, കങ്ങഴ, തൃക്കൊടിത്താനം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടില്‍നിന്ന്‌ ഒഴിവാക്കിയത്. നിലവില്‍ സംസ്ഥാനത്ത് ആകെ 110 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

You may also like:COVID 19 | സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
[NEWS]
COVID 19 | 'ബ്രേക്ക് ദ ചെയിന്‍' സ്‌പെഷ്യല്‍ പോസ്റ്റ് കവര്‍ പുറത്തിറക്കി
[NEWS]
COVID 19| താജ് മാൻസിംഗ് ഹോട്ടലിലെ മുറികൾ കോവിഡ് രോഗികൾക്കായി റിസർവ് ചെയ്ത് ഡൽഹി സർക്കാർ [NEWS]

അതേസമയം, സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും, ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 60 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്.
First published: June 16, 2020, 7:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading