COVID 19| പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് 1 കോടി രൂപ: കെജ്രിവാള്‍

ആരോഗ്യപ്രവര്‍ത്തകര്‍ സൈനികരെക്കാള്‍ ഒട്ടും പിന്നിലല്ലെന്നും കെജ്‍രിവാള്‍

News18 Malayalam | news18india
Updated: April 1, 2020, 5:20 PM IST
COVID 19| പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് 1 കോടി രൂപ: കെജ്രിവാള്‍
aravind kejriwal
  • Share this:
ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധത്തിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ ശുചീകരണ തൊഴിലാളികള്‍ക്കോ ജീവന്‍ നഷ്ടപ്പെട്ടാല്‍ ഒരു കോടി രൂപ കുടുംബത്തിന് സഹായധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

'കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍, അവര്‍ ശുചീകരണത്തൊഴിലാളികളോ, ഡോക്ടര്‍മാരോ, നഴ്സുമാരോ ആകട്ടെ. അവര്‍ ചെയ്ത സേവനത്തോടുള്ള ബഹുമാനാര്‍ഥം കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ പരിഗണന ലഭിക്കും', മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിൽ കുറിച്ചു.

You may also like:നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത മലയാളി മരിച്ചു [NEWS]Warning From Police ഏപ്രിൽ ഫൂൾ; കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകൾക്ക് കര്‍ശന നടപടിയെന്ന് പൊലീസ് [NEWS]തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ [NEWS]
സ്വന്തം ജീവന്‍ പണയം വെച്ചാണ് ഇവര്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ സൈനികരെക്കാള്‍ ഒട്ടും പിന്നിലല്ലെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. നമ്മളെല്ലാവരും ഇവരോടെ കടപ്പെട്ടിരിക്കുന്നു എന്നും കെജ്രിവാള്‍ വ്യക്തമാക്കി.

First published: April 1, 2020, 5:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading