Covid 19 | കോവിഡ് വ്യാപനം: കേരളം അതീവ ജാഗ്രത വേണ്ട മൂന്നാം ഘട്ടത്തിൽ

Kerala enters third phase of Covid 19 spread | കേരളത്തിൽ കോവിഡ് വ്യാപനം ആദ്യ രണ്ട് ഘട്ടങ്ങളും കടന്ന് മൂന്നാം ഘട്ടത്തിലെത്തി

News18 Malayalam | news18-malayalam
Updated: July 14, 2020, 9:20 PM IST
Covid 19 | കോവിഡ് വ്യാപനം: കേരളം അതീവ ജാഗ്രത വേണ്ട മൂന്നാം ഘട്ടത്തിൽ
covid 19
  • Share this:
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം ആദ്യ രണ്ട് ഘട്ടങ്ങളും കടന്ന് മൂന്നാം ഘട്ടത്തിലെത്തി. ഇനി ഏറ്റവും അപകടകരമായ സമൂഹവ്യാപനമാണ് മുന്നിലെന്ന് മുഖ്യമന്ത്രി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ചാണ് രോഗവ്യാപനത്തെ നാലു ഘട്ടങ്ങളായി തിരിച്ചത്.

നിലവിലെ സാഹചര്യത്തിൽ സമൂഹവ്യാപനം നടന്നതായി കണക്കാക്കണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും (ഐ.എം.എ.) മറ്റ് ആരോഗ്യപ്രവർത്തകരുടെയും അഭിപ്രായം.

ഒന്നാം ഘട്ടം

രോഗികളില്ലാത്ത സ്ഥിതി. ചൈനയിൽ നിന്ന് കേരളത്തിലെത്തിയ വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഈ ഘട്ടത്തിൽ കേരളത്തിന് പുറത്ത് നിന്ന് എത്തുന്നവർക്ക് രോഗം സ്ഥീകരിക്കുകയും, മറ്റുള്ളവരിലേയ്ക്ക് രോഗം പകരാതെ തടയുകയും ചെയ്തു. ഇത്തരത്തിൽ പ്രാദേശികമായി സമ്പർക്കത്തിലൂടെ രോഗം പകരാതെ പിടിച്ചു നിർത്താനായി. അതായത് കോവിഡ് ഉണ്ടെങ്കിലും കോവിഡ് രോഗികൾ ഇല്ലാത്ത സ്ഥിതിയിൽ ഇവരെ ചികിൽസിച്ച് ഭേദമാക്കിയതോടെ എത്തി എന്ന് ചുരുക്കം.

You may also like:ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്; സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും [NEWS]സ്വർണക്കടത്ത്: അറസ്റ്റിലായ ജലാലിന്‍റെ കാര്‍ പിടിച്ചെടുത്തു; സ്വർണം ഒളിപ്പിക്കാൻ സീറ്റിനടിയിൽ പ്രത്യേക അറ [NEWS] ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് ബാധിച്ചോ [NEWS]

രണ്ടാം ഘട്ടം (സ്പൊറാഡിക്)

ഇറ്റലിയിൽ നിന്നുമെത്തിയ കുടുംബത്തിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്ന സാഹചര്യത്തിലാണ് കേരളം രണ്ടാംഘട്ട വ്യാപനത്തിലേയ്ക്ക് നീങ്ങിയത്. പുറമേ നിന്നും രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം. ഈ ഘട്ടം പരമാവധി നീട്ടിക്കൊണ്ട് പോകാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു. ലോക്ക്ഡൗണും ഒരു പരിധിവരെ ഇതിന് സഹായകമായി.

മൂന്നാംഘട്ടം (ക്ലസ്റ്റേഴ്സ്)

കേരളം ഇപ്പോൾ മൂന്നാം ഘട്ടത്തിലാണ്. രോഗം പകരുന്ന ഘട്ടമാണ് ഇത്. ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള രോഗവ്യാപനമാണ് മൂന്നാംഘത്തിലുണ്ടാകുന്നത്. മലപ്പുറത്തും, തിരുവനന്തപരത്തും, എറണാകുളത്തും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. ക്ലസ്റ്ററുകളെ പൂർണമായും അടച്ചിട്ട് കണ്ടെയ്‌ൻമെന്റ് രീതിയാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന പ്രതിരോധ മാർഗ്ഗം.

നാലാംഘട്ടം (കമ്യൂണിറ്റി സ്പ്രെഡ്)

ഏറ്റവും അപകടകരമായ ഘട്ടമാണ് സമൂഹവ്യാപനം. ക്ലസ്റ്ററുകൾ കടന്ന് വ്യാപകമായ സമൂഹത്തിൽ രോഗം പകരുന്ന രീതി. കേരളത്തിന്റെ ജനസാന്ദ്രതയിൽ വളരെപ്പെട്ടെന്ന് രോഗം പകരാനും സാധ്യതയുണ്ട്.
Published by: meera
First published: July 14, 2020, 9:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading