ഇന്റർഫേസ് /വാർത്ത /Corona / മുഖ്യമന്ത്രി പറഞ്ഞ ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം എന്താണ്? ഡോ. ബി ഇക്ബാൽ വിശദീകരിക്കുന്നു

മുഖ്യമന്ത്രി പറഞ്ഞ ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം എന്താണ്? ഡോ. ബി ഇക്ബാൽ വിശദീകരിക്കുന്നു

Open Source Against COVID-19 | കോവിഡ് ഗവേഷണവുമായി ബന്ധപ്പെട്ട് Patent Pool, Open Covid Pledge, Open Source Pharma തുടങ്ങിയ നിരവധി സംരംഭങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്

Open Source Against COVID-19 | കോവിഡ് ഗവേഷണവുമായി ബന്ധപ്പെട്ട് Patent Pool, Open Covid Pledge, Open Source Pharma തുടങ്ങിയ നിരവധി സംരംഭങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്

Open Source Against COVID-19 | കോവിഡ് ഗവേഷണവുമായി ബന്ധപ്പെട്ട് Patent Pool, Open Covid Pledge, Open Source Pharma തുടങ്ങിയ നിരവധി സംരംഭങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്

  • Share this:

തിരുവനന്തപുരം: കോവിഡ് പ്രതിദിന അവലോകനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനത്തോട് കേരളം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്താണ് ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം? ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് കേരള സർവകലാശാല മുൻ വൈസ് ചാൻസലറായ ഡോ. ബി ഇക്ബാൽ.

ഡോ. ബി ഇക്ബാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ഇന്നത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വളരെ പ്രധാനപ്പെട്ട ആഗോള രാഷ്ടീയ മാനങ്ങളുള്ള ഒരു സുപ്രധാന പ്രഖ്യാപനം നടത്തി കേരള സർക്കാർ ഓപ്പൺ സോഴ് സ് കോവിഡ് പ്രസ്ഥാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാക്സിൻ, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ വികസിപ്പിച്ചെടുക്കാൻ കുത്തക കമ്പനികൾ ശ്രമിച്ച് വരികയാണ്. ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന ഉല്പന്നങ്ങൾ പേറ്റന്റ് ചെയ്ത് സാധാരണക്കാർക്ക് താങ്ങാനാവാത്ത വൻവിലക്കായിരിക്കും മാർക്കറ്റ് ചെയ്യുക. ചില വികസ്വര രാജ്യങ്ങളിൽ മാർക്കറ്റ് ചെയ്തില്ലെന്നും വരാം.

ഇത്തരം കുത്തകവൽക്കരണ പ്രവണതകൾക്ക് ബദലായ പരസ്പര സഹകരണത്തിന്റെയും പങ്കിടീലിന്റെയും അടിസ്ഥാനത്തിൽ ഓപ്പൺ സോഴ് സ് കോവിഡ് പ്രസ്ഥാനം രൂപപ്പെട്ട് വരുന്നുണ്ട്. . വിവിധരാജ്യങ്ങളിലെ ഗവേഷണസ്ഥാപനങ്ങൾ സഹകരിച്ച് കോവിഡ് ചികിത്സക്കാവശ്യമായ മരുന്നും വാക്സിനും ഉപകരണങ്ങളും മറ്റും ഗവേഷണത്തിലൂടെ കണ്ടെത്തുകയും അവ ഒന്നിലേറെ കമ്പനികൾക്ക് മാർക്കറ്റ് ചെയ്യാൻ ലൈസൻസ് നൽകുകയു ചെയ്യുക എന്ന രീതിയായിരിക്കും ഓപ്പൺ സോഴ് സ് മാതൃകയിൽ പിന്തുടരുക.

ഇന്ത്യയിൽ ക്ഷയരോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കാനായി സി എസ് ഐ ആർ ഓപ്പൺ സോഴ് സ് ഡ്രഗ് ഡിസ് ക്കവറി എന്നൊരു സംരംഭം രണ്ടാം യു പി എ സർക്കാരിന്റെ കാലത്ത് ആരംഭിച്ചിരുന്നു. കേരളത്തിലെ സർവകലാശാല ഡിപ്പാർട്ട്മെന്റുകളും മറ്റും ഇതിനോട് സഹകരിച്ചിരുന്നു. എന്നാൽ എൻ ഡി എ സർക്കാർ ഈ പദ്ധതിക്കുള്ള സമ്പത്തിക സഹായം പിൻവലിക്കയാണുണ്ടായത്.

TRENDING:മദ്യം വാങ്ങാൻ ഓൺലൈൻ ആപ്പ്; സാധ്യതകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പ് [NEWS]ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതം: കെ.എസ് ശബരിനാഥൻ MLA [NEWS]നെയ്മറിന് ഫുട്ബോൾ മാത്രമല്ല അഭിനയവും അറിയാം; മണി ഹീസ്റ്റിൽ നെയ്മറിനെ കണ്ടിട്ട് മനസിലാകാത്തവരുണ്ടോ ? [NEWS]

കോവിഡ് ഗവേഷണവുമായി ബന്ധപ്പെട്ട് Patent Pool, Open Covid Pledge, Open Source Pharma തുടങ്ങിയ നിരവധി സംരംഭങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. ഇതേപറ്റി വിശദീകരിച്ചുകൊണ്ട് ഒരു ലേഖനം ഉടനെ എഴുതുന്നതാണ്.

First published:

Tags: Covid 19 pandemic, Dr b ekbal, Kerala, Open Source Against COVID-19, Open source tools, Pinarayi vijayan